banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-01-15 Tuesday

പുന്നൂക്കാവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അറുപത്തിയഞ്ചുകാരന്‍ മരിച്ചു
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കുളത്തിലേക്ക് മറിഞ്ഞു

posted on 20 January 2015
19-01-15 aggunniപുന്നയൂര്‍ക്കുളം: പുന്നൂക്കാവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പുന്നയൂര്‍ക്കുളം കിഴക്കേ ചെറായി മണ്ണൂരയില്‍ അഗ്ഗുണ്ണി (65)യാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെ പുന്നൂക്കാവ് ശാന്തി ആശുപത്രിക്ക് സമീപമായിരുന്നു അപകടം. വന്നേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയില്‍ ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ കുളത്തിലേക്ക് മറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ പുന്നയൂര്‍ക്കുളം എരണ്ടംകാട്ടില്‍ സുലൈമാ (30) നെ കുന്ദംകുളം റോയല്‍ ആശുപത്രിയിലും ഓട്ടോറിക്ഷ ഡ്രൈവര്‍ പനന്തറ കറങ്ങാട്ട് ബിജു (32) വിനെ പുന്നുക്കാവ് ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് അഗ്ഗുണ്ണിയെ അകലാട് റൗളത്തുല്‍ നബവി ആബുലന്‍സ് പ്രവര്‍ത്തകര്‍ കുന്ദംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വടക്കേകാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. കബറടക്കം ഇന്ന് രാവിലെ 11ന് നടക്കും. ഭാര്യ: കുഞ്ഞിമോള്‍. മക്കള്‍: നിയാസ്, ഷൈനി, ഷജന. മരുമക്കള്‍: കബീര്‍, ഷമീര്‍, റഹീന.

19-01-15 accident scooter19-01-15 bike accidetn-

അപകടത്തില്‍ പെട്ട ബൈക്കുകള്‍

19-01-15 accident auto

നിയന്ത്രണംവിട്ട്‌ കുളത്തിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷ