banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-01-15 Tuesday

ചാവക്കാട്‌ നഗരസഭയില്‍ ഒരു കോടി രൂപയിലേറെ ക്രമക്കേടുകള്‍ ; ഓഡിറ്റ്‌ റിപ്പോര്‍ട്ടിനെ ചൊല്ലി കൌണ്‍സില്‍ യോഗത്തില്‍ ബഹളം

posted on 20 January 2015
ചാവക്കാട്‌: നഗരസഭയില്‍ ഒരു കോടി രൂപയിലേറെ ക്രമക്കേടുകളും, മുക്കാല്‍ കോടി രൂപയുടെ നികുതി കുടിശ്ശികയടക്കം ഭരണ സമിതി പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന 2012-2013 ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ടിനെ ചൊല്ലി കൌണ്‍സില്‍ യോഗത്തില്‍ ബഹളം. നഗരസഭാ ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും കടുത്ത അനാസ്ഥയാണ് ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ കാണുന്നതെന്ന വാദവുമായി പ്രതിപക്ഷവും ഓഡിറ്റ്‌ പരാമര്‍ശങ്ങള്‍ സാങ്കേതികമാണെന്ന മറുവാദവുമായി ഭരണപക്ഷവും രംഗത്ത്‌ വന്നതോടെയാണ് കൌണ്‍സില്‍ യോഗം ബഹളമയമായത്. പ്രതിപക്ഷ കൌണ്‍സിലര്‍മാരായ പി യതീന്ദ്രദാസ്‌, കെ വി ഷാനവാസ്‌, കെ വി സത്താര്‍ എന്നിവര്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പറഞ്ഞ ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തി ഭരണപക്ഷത്തെ കടന്നാക്രമിച്ചു. ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പറഞ്ഞ അനധികൃത ചിലവുകള്‍ ബന്ധപ്പെട്ടവരില്‍ നിന്നും തിരിച്ചുപിടിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇരുപത്തിയൊന്ന് കോടിയുടെ വരവും ചെലവുമുള്ള നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ധനകാര്യ മാനേജ്മെന്റിന്റെ കഴിവുകേടാണ് മറനീക്കി പുറത്ത്‌ വന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നഗരസഭയിലെ സ്റ്റാണ്ടിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നതിന് ഇതില്‍ പരം തെളിവുകള്‍ ആവശ്യമില്ലെന്നും പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ ആരോപിച്ചു. ഓഡിറ്റ്‌ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നഗരസഭയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ആവശ്യമായ തിരുത്തലുകളും പരിഹാരങ്ങളും കാണണമെന്ന് പി യതീന്ദ്രദാസ്‌ പറഞ്ഞു. വൈദ്യുതി ബില്‍ അടച്ച വകയിലെ 17.11 ലക്ഷം രൂപ, വികലാംഗര്‍ക്ക്‌ ഉപകരണം വാങ്ങിയ വകയില്‍ 1.22 ലക്ഷം രൂപ, താത്കാലിക ഡ്രൈവര്‍ക്ക്‌ നല്‍കിയ ശമ്പളം, തൊഴിലുറപ്പ്‌ പദ്ധതിയിലെ ബാക്കി സംഖ്യ, ഗുണഭോക്തൃ വിഹിതം, പളിശയിനങ്ങളിലെ നഷ്ടം, വിവിധ ചിലവുകളിലെ 10.39 ലക്ഷം രൂപ, വാട്ടര്‍ അതോറിറ്റി, വൈദ്യുതി വകുപ്പ്‌ തുടങ്ങിയവയിലേക്ക് നല്‍കിയ ബില്ലുകള്‍ തുടങ്ങി നിരവധി മേഖലകളിലെ ക്രമക്കേടുകളാണ് ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്‌.
ഓഡിറ്റ്‌ വര്‍ഷത്തെ ഇരുപത് ശതമാനം പദ്ധതികള്‍ നടപ്പിലാക്കത്തതും വിമര്‍ശന വിധേയമായി. വാര്‍ഡ്‌ സഭകള്‍ കൂടുന്നത് സംബന്ധിച്ചും പരാമര്‍ശമുണ്ടായി.
നഗരസഭയിലെ തൊഴില്‍ നികുതി പിരിവ്‌ ഊര്‍ജ്ജിതമല്ല. കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാത്തതും ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഓഡിറ്റ്‌ സമയത്ത്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ആവശ്യമായ ഫയലുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ ഇത്രയധികം പരാമര്‍ശങ്ങള്‍ ഉണ്ടായതെന്ന് വൈസ്‌ ചെയര്‍മാന്‍ മലിക്കുളം അബ്ബാസ്, മുന്‍ ചെയര്‍മാന്‍ എം ആര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ വിശദീകരിച്ചു. ഓഡിറ്റിങ്ങിലെ അപാകതകള്‍  ഉടന്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന്  നഗരസഭാധ്യക്ഷ എ കെ സതീരതനം പറഞ്ഞു. കെ കെ കാര്‍ത്യായനി, കെ എം അലി, പി വി സുരേഷ്, അബ്ദുല്‍കലാം, കെ കെ സുധീരന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു..