banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-01-15 Tuesday

പരമ്പരാഗത മത്സ്യതൊഴിലാളികളെ ദ്രോഹിക്കല്‍ കേന്ദ്രം അവസാനിപ്പിച്ചില്ലെങ്കില്‍ ഏതു തരം സമരത്തിനും തയ്യാര്‍ - ടി എന്‍ പ്രതാപന്‍ 

posted on 20 January 2015
19-01-15 post office march
ചാവക്കാട് : കടലമ്മയുടെ കനിവുകൊണ്ട് മാത്രം ജീവനും , ജീവിതവും നിലനിര്‍ത്തുന്നതോടൊപ്പം നാടിന്റെ സമ്പത്ത്ഘടനയെ താങ്ങി നിര്‍ത്താന്‍ വിദേശ നാണ്യം നേടിത്തരുന്ന പരമ്പരാഗത മത്സ്യതൊഴിലാളി സമൂഹത്തോട് കേന്ദ്രസര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ ഏത് രീതിയിലുള്ള സമരത്തിനും മടിയില്ലെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന  പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ എം.എല്‍.എ.പറഞ്ഞു. മത്സ്യതൊഴിലാളികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ കരിനിയമവും , കാട്ടാള നടപടിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളി  കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്ന പോസ്റ്റാഫീസ് മാര്‍ച്ചിന്റെ സംസ്ഥാന തല ഉദ്ഘാടനം ചാവക്കാട് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മത്സ്യ ലഭ്യതക്കുറവുമൂലം പട്ടിണിയില്‍ നിന്നും പട്ടിണിയിലേക്ക് പോവുന്ന മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനുള്ള മണണ്ണ വിഹിതം വെട്ടികുറച്ചത് കേന്ദ്രസര്‍ക്കാര്‍ പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും കടലില്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസിനാല്‍ മത്സ്യതൊഴിലാളികള്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന അവസ്ഥയ്ക്ക് അവസാനമുണ്ടാവണം. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ദോഷമായ ഡോ. മീരാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിക്കുന്നത് തിരുത്തിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ദേശീയ തലത്തില്‍ മത്സ്യതൊഴിലാളികളെ സംഘടിപ്പിച്ച് നടത്തുന്ന പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുമെന്നും ടി.എന്‍.പ്രതാപന്‍ എം.എല്‍.എ.പറഞ്ഞു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാനത്തെ 10 തീരദേശ ജില്ലകളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനമാണ് ചാവക്കാട് നടന്നത്. മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് എ.എം .അലാവുദ്ദീന്‍ അധ്യക്ഷനായി. പി.എ.മാധവന്‍ എം.എല്‍.എ, മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന ജന.സെക്ര.കെ.ഡി.വീരമണി, എസ് .അംബുജാക്ഷന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസി.സി.ഗോപപ്രതാപന്‍, ഡി.സി.സി.അംഗം പി.യതീന്ദ്രദാസ്, ഇര്‍ഷാദ് ചേറ്റുവ, യു.കെ .പീതാംബരന്‍, സി.വി.സുരേന്ദ്രന്‍, ടി.കെ.ബാബുരാജ്, കെ.എസ്.നാരായണന്‍, മണി കൗങ്ങന്‍, വി.വി.വിജയന്‍, സി.മൊയ്തു, സുരേഷ് ബാബു, സി.മുസ്താഖലി, മൊയ്തീന്‍ഷാ പള്ളത്ത്, എന്‍.മനോജ്, പി.വി.ജനാര്‍ദനന്‍, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.കെ.കാര്‍ത്ത്യായനി എന്നിവര്‍ പ്രസംഗിച്ചു.