banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

20-01-15 Tuesday

ഡീസല്‍വില കുറഞ്ഞതിനെ തുടര്‍ന്ന് സ്വകാര്യ ബസ് യാത്രാ നിരക്കില്‍ കുറവ് വരുത്തി

posted on 20 January 2015
ഗുരുവായൂര്‍: ഡീസല്‍വില കുറഞ്ഞതിനെ തുടര്‍ന്ന് സ്വകാര്യ ദീര്‍ഘദൂര ബസ് യാത്രാ നിരക്കില്‍ പത്ത് ശതമാനം കുറവ് വരുത്തി. കൈവേലി - വടകര - കോഴിക്കോട് - ഗുരുവായൂര്‍ റൂട്ടിലോടുന്ന സൂപ്പര്‍ഫാസ്റ്റ് ബസായ 'യെംസീസ് സെയിന്‍' ബസാണ് ചൊവ്വാഴ്ച മുതല്‍ പത്ത് ശതമാനം കുറവ് വരുത്തിയിട്ടുള്ളത്. ബസില്‍ സൗജന്യ വൈഫൈ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് ശതമാനം കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ചില ടിക്കറ്റുകള്‍ക്ക് അതിലും അധികം കുറവ് നല്‍കും. ഗുരുവായൂര്‍ - കോഴിക്കോട് റൂട്ടില്‍ 96 രൂപയാണ് സൂപ്പര്‍ ഫാസ്റ്റിന്റെ നിരക്കെങ്കിലും 80 രൂപയാണ് ഈടാക്കുന്നത്. മിനിമം ചാര്‍ജ് 13 രൂപക്ക് പകരം പത്ത് രൂപ മാത്രമാണ് ഈടാക്കുക.