banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-01-2015 Thursday

ലഹരിവിരുദ്ധ സ്റ്റുഡന്‍റ്സ് ക്ലബുകള്‍ക്ക് തുടക്കമായി

Posted on: 22 January 2015
21-01-15 lahari
ചാവക്കാട്‌: ലഹരിവിരുദ്ധ സ്റ്റുഡന്‍റ്സ് ക്ലബ്‌ രൂപീകരണത്തിനു തുടക്കം കുറിച്ചു. യുവാക്കളിലും വിദ്യാര്‍ഥികളിലും ലഹരിവിരുദ്ധ അവബോധം സൃഷ്ടിക്കാനും ലഹരിമുക്ത വിദ്യാലയ അന്തരീക്ഷം സംജാതമാക്കാനും ലക്‌ഷ്യം വെച്ച് ചാവക്കാട്‌ എക്സൈസ്‌ റേഞ്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ലഹരി വിരുദ്ധ സ്റ്റുഡന്‍റ്സ് ക്ലബ്‌. ജനുവരി 21 മുതല്‍ 29 വരെ നടത്തുന്ന ലഹരിവിരുദ്ധ സ്റ്റുഡന്‍സ് ക്ലബ്‌ രൂപീകരണ വാരാഘോഷം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റംല അഷറഫ്‌ ഉദ്ഘാടനം ചെയ്തു. കടപ്പുറം ജി വി എച്ച് എസ് എസ് സ്കൂളില്‍ നടന്ന പരിപാടിയില്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ പി എസ് ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്‍റ് സി എച്ച് റഷീദ്‌ ലഹരിവിരുദ്ധ സമൂഹ പതിജ്ഞ ചൊല്ലിക്കൊടുത്തു.  ലഹരി സര്‍വ്വ നാശത്തിനു എന്ന വിഷയത്തില്‍ അസിസ്റ്റന്റ് എക്സൈസ്‌ ഇന്‍സ്പെക്ടര്‍ കെ എം അബ്ദുല്‍ ജമാല്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ ഷാഹു, പഞ്ചായത്ത് വികസന സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജമീല ബഷീര്‍, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ പി എം മുജീബ്‌, പഞ്ചായത്ത് മെമ്പര്‍മാരായ സീനത്ത്‌ ഇഖ്ബാല്‍, എം എസ് പ്രകാശന്‍, കെ എ മണി, പൂര്‍വ്വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്‍റ് തെക്കരകത്ത് കരീം ഹാജി, ഹെഡ്‌മിസ്ട്രസ് എ കെ സുലോചന, സ്റ്റാഫ്‌ സെക്രട്ടറി ഇ എം അബ്ദുല്‍ റഷീദ്‌ എന്നിവര്‍ സംസാരിച്ചു.