banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

28-09-2014 Sunday

സ്ത്രീകള്‍ക്ക് പൊളിറ്റിക്കല്‍ പവറില്‍ പങ്കാളിത്തമുണ്ടാകണം: സി എന്‍ ജയദേവന്‍ എംപി

posted on 28 September  2014
27-09-14 Gvr kerala mahila sangamഗുരുവായൂര്‍: കഴിവും തന്റേടവുമുള്ള സ്ത്രീകള്‍ക്ക് പൊളിറ്റിക്കല്‍ പവറില്‍ പങ്കാളിത്തമുണ്ടാകണമെന്ന് സി എന്‍ ജയദേവന്‍ എംപി പറഞ്ഞു. ഗുരുവായൂരില്‍ കേരള മഹിളാസംഘം സംസ്ഥാന നേതൃത്വ ക്യാമ്പ്  ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐയില്‍ മാത്രമല്ല സിപിഎമ്മിലും കോണ്‍ഗ്രസ്സിലും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലുമെല്ലാം നേതൃത്വപാടവമുള്ള വനിതളുണ്ട്. ഇവരെല്ലാം പൊളിറ്റിക്കല്‍ പവറിലേക്ക് എത്തണം. പൊളിറ്റിക്‌സിന്റെ അഭാവമാണ് ക്യാമ്പസ്സുകളില്‍ ലഹരി വസ്തുക്കള്‍ കടന്നുവരാന്‍ ഇടയാക്കിയത് എന്നും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥിനികള്‍ പ്രതിവര്‍ഷം ക്യാമ്പസ്സുകളില്‍ നിന്നും പുറത്തു പോകുന്നണ്ടെങ്കിലും അവരില്‍ ഭൂരിപക്ഷംപേരും രാഷ്ട്രീയത്തില്‍ എത്താത്തത് എന്താണെന്ന് പരിശോധിക്കണമെന്നും പൊളിറ്റിക്കല്‍ പവറില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തമുണ്ടാകാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് കോണ്‍ഗ്രസ് രൂപപ്പെടുത്തിയ ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കുക മാത്രമാണ് ബിജെപി ചെയ്യുന്നത്. ബിജെപിയുടെ 100 ദിവസത്തെ ഭരണത്തിനുള്ളില്‍ രാജ്യത്ത് നടന്നത് 600 വര്‍ഗ്ഗീയ കലാപങ്ങളാണ്. എന്നാല്‍ ചില മെസ്മരിസം നടത്തി ജനങ്ങളുടെ പ്രീതി നേടാനുള്ള തന്ത്രം മാത്രമാണ് നരന്ദ്രമോഡി നടപ്പിലാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹിളാസംഘം സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. മീനാക്ഷീ തമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കമലാ സദാനന്ദന്‍, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ പി രാജേന്ദ്രന്‍,  ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സി എന്‍ ചന്ദ്രന്‍, വി എസ് സുനില്‍കുമാര്‍ എംഎല്‍എ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന്‍, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ചിഞ്ചു റാണി, മഹിളാ സംഘം വര്‍ക്കിംങ് പ്രസിഡണ്ട് ഇന്ദിരാ രവീന്ദ്രന്‍, ജോ. സെക്രട്ടറി അഡ്വ. സേതുലക്ഷ്മി, സുമലത, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി കെ പി സന്ദീപ്, ഇ എസ് ബിജിമോള്‍ എംഎല്‍എ, ഗീതാ ഗോപി എംഎല്‍എ, മുന്‍ എംഎല്‍എ ആര്‍ ലതാദേവി, അഡ്വ. പി വസന്തം, ഷീലാ വിജയകുമാര്‍, സ്വര്‍ണലത ടീച്ചര്‍,  ഗീതാ രാജന്‍, സിപിഐ മണ്ഡലം സെക്രട്ടറി കെ കെ സുധീരന്‍ എന്നിവര്‍ സംസാരിച്ചു.  .