ചാവക്കാട്: നാളെ ചാവക്കാട് നടക്കുന്ന ജമാഅത്തെ ഇസ്ളാമി ജില്ലാ സമ്മേളനം അഖിലേന്ത്യാ അസി.അമീര്‍ ടി.ആരിഫലി ഉദ്ഘാടനം ചെയ്യും. കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ളാമി ഹിന്ദ് മുന്‍ അസി.അമീര്‍ പ്രൊഫ. കെ.എ സിദ്ധീഖ് ഹസന്‍, ജമാഅത്തെ ഇസ്ളാമി തെലുങ്കാന അമീര്‍ ഹാമിദ് മുഹമ്മദ് ഖാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ‘ഇസ്ളാം സന്തുലിതമാണ്’ എന്ന സമ്മേളന പ്രമേയം ജമാഅത്തെ ഇസ്ളാമി കേരള അസി.അമീര്‍ വി.ടി അബ്ദുള്ളക്കോയ അവതരിപ്പിക്കും. ജമാഅത്തെ ഇസ്‌ലാമി അസി.അമീര്‍ പി മുജീബ്റഹ്മാന്‍ മുഖ്യപ്രഭാഷകനും എഫ്.ഡി.സി.എ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ ഷംസുദ്ദീന്‍ മുഖ്യാതിഥിയുമാകും. ജമാഅത്തെ ഇസ്ളാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം സഫിയ ശറഫിയ്യ, സോളീഡാരിറ്റി യൂത്ത് മൂവ്മെന്‍്റ് സംസ്ഥാന പ്രസിഡന്‍്റ് ടി ശാക്കര്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍്റ് സി ടി സുഹൈബ്, ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ഫസ്നമിയാന്‍, ജമാഅത്തെ ഇസ്ളാമി ജില്ലാ പ്രസിഡന്‍്റ് എം എ ആദം, ജനറല്‍ സെക്രട്ടറി കെ ഷംസുദ്ധീന്‍ എന്നിവര്‍ പങ്കെടുക്കും. പ്രമേയാവതരണങ്ങള്‍ക്കു ശേഷം മാള ടി എ മുഹമ്മദ് മൗലവിയുടെ പ്രാര്‍ത്ഥനയോടെ സമ്മേളനത്തിന് സമാപനമാകും.
സമ്മേളനത്തിന്റെ ഭാഗമായുള്ള പവലിയനുകളും പ്രദര്‍ശന സ്റ്റാളുകളും തയ്യാറായി. ഇന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശന സ്റ്റാളുകള്‍ തുറന്നു കൊടുക്കും. സോളിഡാരിറ്റി, എസ് ഐ ഒ, ജി ഐ ഒ, ഐ പി എച്ച് എന്നിവക്ക് പുറമേ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും സമ്മേളന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.