ചാവക്കാട് : കടപ്പുറം പഞ്ചായത്ത്‌ മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 ന് വെള്ളിയാഴ്ച വട്ടേക്കാട് നടക്കുന്ന സി എ എ പ്രതിഷേധ സംഗമം ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വ. കെബി മോഹൻദാസ് (ചെയർമാൻ ഗുരുവായൂർ ദേവസ്വം ബോർഡ് ), അബ്ദുറഹ്മാൻ രണ്ടത്താണി (മുൻ എം എൽ എ ), പി സുരേന്ദ്രൻ (സാഹിത്യകാരൻ ) തുടങ്ങി മത സാമൂഹിക സാംസ്കാരിക രാഷ്രീയ മേഖലയിലെ പ്രമുഖർ സംബന്ധിക്കും.
ബി കൊച്ചുകോയ തങ്ങൾ ( ചെയർമാൻ ), ടി കെ അബ്ദുസലാം(ട്രഷറർ ), എ അബ്ദുറഹ്മാൻ ( ജ. കൺവീനർ ) ബി ടി എം സ്വാലിഹ് തങ്ങൾ, എ വി മുഹമ്മദ്‌ മോൻ, അബ്ദുൽ ഹമീദ് കെ, എൻ പി റഫീഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.