ചാവക്കാട്: വിദ്യാര്‍ഥികള്‍  സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും യാത്രചെയ്യുന്ന സമയങ്ങളില്‍ നിയമം ലംഘിച്ച് ടിപ്പര്‍ ലോറികള്‍ മരണപ്പാച്ചില്‍ നടത്തുന്നത് കര്‍ശനമായി തടയണമെന്ന് കേരള കോണ്‍ഗ്രസ് (എം)ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു, ഡിസംമ്പര്‍ മാസത്തില്‍ കോട്ടയത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ നിയോജക മണ്ഡലത്തില്‍ നിന്നും 500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തിരുമാനിച്ചു.
ജില്ലാ ട്രഷറര്‍ വി.സിദ്ധിഖ് ഹാജി യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചിറമല്‍ അധ്യക്ഷത വഹിച്ചു. ഇ ജെ ജോസ്, നഗരസഭ കൌണ്‍സിലര്‍ ജോയസി ആന്റണി, അഡ്വ.ഇ എം സാജന്‍, കുരിയന്‍ പനക്കല്‍, ഇ ജെ ജോര്‍ജ്, സി.വി. വറീത് വൈദ്യര്‍, സി.ആര്‍ പീറ്റര്‍, സി.വി. ജോസഫ്, സി.കെ ബെന്നി, സി.പി.വര്‍ഗീസ്, സി.എം ടോബി, ഇ കെ ജോസഫ്, സേവ്യര്‍ ചീരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു