ചാവക്കാട്:  പാലയൂര്‍ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വീട്ടില്‍ ഒരു അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി അഞ്ച് മഴമറകള്‍ നിര്‍മ്മിച്ചു. കൃഷി വകുപ്പിന്റെ സഹായത്തോടെ നിര്‍മ്മിച്ച മഴമറകളുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ നിര്‍വ്വഹിച്ചു. മാലിക്കുളം അബാസ് അധ്യക്ഷനായി. മഴക്കാല കൃഷിരീതിയെക്കുറിച്ച് കൃഷിവകുപ്പിലെ റിട്ട അസി.ഡയറക്ടര്‍ ഒ.കെ.കൃഷ്ണനുണ്ണി ക്ലാസ്സെടുത്തു. കൃഷി അസി.ജോഷിമോന്‍, ടി.എഫ്.ജോണ്‍, ജോസ് സി.വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.