mehandi new

തട്ടകത്തിന്റെ കഥാകാരന് കണ്ടാണശ്ശേരിയില്‍ സ്മാരകം

fairy tale

ഗുരുവായൂര്‍ : തട്ടകത്തിന്റെ കഥാകാരന്‍ കോവിലന്റെ നാമധേയത്തില്‍ കണ്ടാണശ്ശേരിയില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന്റെ നിര്‍മ്മാണോദ്ഘാടനം, കേരള ടൂറിസം-സഹകരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. കണ്ടാണശേരി സാരഥി ക്ലബിന്റെ കലാകായിക കേന്ദ്രത്തിനാണ് കോവിലന്റെ പേര് നല്‍കി മന്ത്രി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ചെണ്ട കലാകാരന്‍ ചൊവ്വല്ലൂര്‍ മോഹനനെ ചടങ്ങില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി പ്ലസ് ടു ഉന്നത വിജയികള്‍ക്കുള്ള ഉപഹാര വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. സി.എന്‍. ജയദേവന്‍ എം.പി, മുരളീ പെരുനെല്ലി എം. എല്‍ എ, ജില്ലാ പഞ്ചായത്തംഗം പത്മിനി ടീച്ചര്‍, കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. പ്രമോദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.  എന്‍.എ. സ്‌കന്ദകുമാര്‍, ഡോ: ആര്‍. സുരേഷ്, എ.ഡി. ആന്റുമാസ്റ്റര്‍ എന്നിവര്‍ കോവിലനെ അനുസ്മരിച്ചു.  എഴുത്തുകാരന്‍ രാഘവന്‍ വെട്ടത്ത്, ചൊവ്വന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഉഷാപ്രഭകുമാര്‍, കണ്ടാണശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വി.കെ. ദാസന്‍, വാര്‍ഡ് മെമ്പര്‍ ഗീതാമോഹന്‍, സാരഥി ക്ലബ്ബ് സെക്രട്ടറി വി.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നാടന്‍ പാട്ടുകളുടെ തോഴനും നടനുമായിരുന്ന കലാഭവന്‍ മണിയെ അനുസ്മരിച്ച് സംഗീത നിശയും അരങ്ങേറി. ചെണ്ട കലാകാരന്‍ ചൊവ്വല്ലൂര്‍ മോഹനന്റെ ശിക്ഷണത്തില്‍ അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റത്തോടേ യാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.