പ്ലാസ്റ്റിക് ജാറിൽ തല കുരുങ്ങി മിണ്ടാപ്രാണിക്ക് ദേശീയപാതയിൽ ദാരുണാന്ത്യം

എടക്കഴിയൂർ : തലയിൽ പ്ലാസ്റ്റിക് ജാറ് കുടുങ്ങിയ നിലയിൽ വാഹനമിടിച്ച് ചത്ത കുറുനരിയുടെ ജഡം റോഡരികിൽ കണ്ടെത്തി.

ഭക്ഷണാവശിഷ്ടങ്ങൾ തേടുന്നതിനിടയിലാകാം മൃഗത്തിന്റെ തല പ്ലാസ്റ്റിക് ഭരണിക്കുള്ളിൽ കുരുങ്ങിയതെന്നാണ് കരുതുന്നത്. ഭരണി ഊരിയെടുക്കാൻ സാധിക്കാതെ കാഴ്ചയും വഴിയും മറഞ്ഞതോടെ ശ്വാസം മുട്ടുകയോ നിയന്ത്രണം തെറ്റി വാഹനങ്ങൾക്ക് മുന്നിൽപ്പെടുകയോ ചെയ്ത് അപകടം സംഭവിക്കുകയായിരുന്നു.
അലക്ഷ്യമായി തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്യജീവികൾക്കും തെരുവുമൃഗങ്ങൾക്കും എത്രത്തോളം ഭീഷണിയാകുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം.
പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ജാറുകളും അലക്ഷ്യമായി വലിച്ചെറിയുന്നത് മൃഗങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.



Comments are closed.