ഗുരുവായൂർ ക്ഷേത്രനടയിൽ ചോതി നാളിൽ വശ്യമനോഹരമായ പൂക്കളമൊരുക്കി അമ്പാടി കൂട്ടായ്മ

ഗുരുവായൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രനടയിൽ ഒരുക്കുന്ന പൂക്കളങ്ങളുടെ ഭാഗമായി ചോതി നാളിൽ അമ്പാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ മനോഹരമായ പൂക്കളമൊരുക്കി. ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടക്കുന്ന പുണ്യദിനത്തിൽ ശംഖ് പിടിച്ച ഉണ്ണികണ്ണന്റെ രൂപമാണ് വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ കൊണ്ട് ചിത്രീകരിച്ചത്. പ്രശസ്ത കുരുത്തോല കലാകാരനായ സുബ്രഹ്മണ്യൻ കുരുത്തോലയുടെ നേതൃത്വത്തിലുള്ള കലാസംഘമാണ് ഭക്തിനിർഭരമായ ഈ പൂക്കളം തയ്യാറാക്കിയത്. അമ്പാടി കൂട്ടായ്മ ഭാരവാഹികളായ കെ. പി. ഉദയൻ, കണ്ണൻ പന്തായിൽ, സുരേഷ് നായർ പാലിയത്ത്, ബാബുരാജ് ഗുരുവായൂർ, മെൽവിൻ കൊമ്പൻ, നന്ദൻ തൂവാര, മിന്നു ടി. എന്നിവർ പൂക്കളമൊരുക്കുന്നതിന് നേതൃത്വം നൽകി.




Comments are closed.