അണ്ടർ-14 ജില്ലാ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹഫീസിന് MIC സ്കൂൾ ആദരം നൽകി

അകലാട്: തൃശൂർ ജില്ലാ അണ്ടർ-14 ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അകലാട് MIC സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹഫീസിനെ സ്കൂൾ അധികൃതർ ആദരിച്ചു. ഗ്രൗണ്ടിലെ മികച്ച പ്രകടനത്തിലൂടെ ജില്ലാ ടീമിൽ ഇടംനേടിയ ഹഫീസിന്റെ ഈ നേട്ടം സ്കൂളിനും നാടിനും ഏറെ അഭിമാനകരമാണ്.

സ്കൂളിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ സ്കൂൾ സെക്രട്ടറി ഹാഷിം പി.പി. ഹഫീസിനെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ത്രീ സ്റ്റാർ കുഞ്ഞുമുഹമ്മദ് ഹാജി, സ്കൂൾ മാനേജർ കബീർ ഫൈസി, അക്കാദമിക് കൗൺസിൽ ചെയർമാൻ അബ്ദുസ്സലാം ബ്ലാങ്ങാട്, പ്രിൻസിപ്പൽ ഫിജുല, പി.ടി.എ. പ്രസിഡന്റ് ഷാഫി എടക്കഴിയൂർ എന്നിവരും മാനേജ്മെന്റ് അംഗങ്ങളും അധ്യാപകരും പി.ടി.എ. എക്സിക്യൂട്ടീവ് പ്രതിനിധികളും പങ്കെടുത്തു. കായികരംഗത്ത് കൂടുതൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനും ഉയർന്ന തലങ്ങളിലേക്ക് ഉയരാനും ഹഫീസിന് യോഗത്തിൽ സന്നിഹിതരായവർ ആശംസകൾ നേർന്നു.



Comments are closed.