mehandi new

പഠനോപകരണ വിതരണം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

വെങ്ങിടങ്ങ്‌: തൃത്തല്ലൂര്‍ നവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ വിവിധ സ്‌ക്കൂളുകളില്‍ നിന്നുള്ള 500 കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ വിതരണം നടത്തി. പാവപ്പെട്ട നാല് വിദ്യാര്‍ത്ഥികളുടെ അധ്യയന വര്‍ഷത്തെ മുഴുവന്‍ പഠനചെലവും ക്ലബ് വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാടാനപള്ളി കാര്‍ഷിക കാര്‍ഷികേതര സഹകരണസംഘം പ്രസിഡന്റ് ഗിരീഷ് മാത്തുക്കാട്ടില്‍, നവധാര ക്ലബ് മുഖ്യ രക്ഷാധികാരി സുരേഷ് പാക്കത്ത്, മണികണ്ഠന്‍ സരോവരം, ക്ലബ് കോര്‍ഡിനേറ്റര്‍മാരായ ജംഷാദ്, സൂരജ്, ദില്‍, കണ്ണന്‍, ഫൈസല്‍, പ്രവോഷ് എന്നിവര്‍ പങ്കെടുത്തു.

Mss conference ad poster

ചാവക്കാട്: കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ കടപ്പുറം മണ്ഡലം കമ്മറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം.മുജീബ് യോഗം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ മണ്ഡലം പ്രസിഡന്റ് തെക്കന്‍ ബൈജു അധ്യക്ഷനായി. പഠനോപകരണ വിതരണം കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ രക്ഷാധികാരി കെ.എം.ഇബ്രാഹിം നിര്‍വ്വഹിച്ചു. ഗഫൂര്‍ തൊട്ടാപ്പ്, സി.കാദര്‍, ജമാല്‍ വട്ടേക്കാട്,മൊമ്മുട്ടി വട്ടേക്കാട്, ഇ.സി.ബക്കര്‍, പി.എ.നാസര്‍, അക്ബര്‍ ഇടശ്ശേരി, അബ്ദുല്‍ റസാഖ് എന്നിവര്‍ പ്രസംഗിച്ചു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/06/educational-aid-navadara-club.jpg” title_text=”തൃത്തല്ലൂര്‍ നവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പഠനോപകരണ വിതരണം” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/06/k-karunakaran-foundation-educational-award.jpg” title_text=”കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ കടപ്പുറം മണ്ഡലം കമ്മറ്റിയുടെ അവാര്‍ഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.എം.മുജീബ് ഉദ്ഘാടനം ചെയ്യുന്നു” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.