അണ്ടത്തോട്: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഡീഷണല്‍ ഡോക്ടറെ നിയമിക്കുക, യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ലാബ് യാഥാർത്ഥ്യമാക്കുക, ആയുര്‍ വേദ, ഹോമിയോ വിഭാഗം പ്രവര്‍ത്തന ക്ഷമമാക്കുക, പ്രാഥമികാരോഗ്യ കേന്ദ്രം സാമൂഹ്യാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുക , കിടത്തി ചികില്‍സിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പുന്നയൂർക്കുളം പഞ്ചായത്ത് മുസ് ലിം ലീഗ് അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.
നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ആർ.പി ബഷീർ മാർച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.കെ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് വി. കെ മുഹമ്മദ്, സംസ്ഥാന കൗണ്‍സിലര്‍ എം. സി അബ്ദു, മന്ദലാംകുന്ന് മുഹമ്മദുണ്ണി, അഷ്റഫ് ചാലില്‍, വി. മായിന്‍ കുട്ടി, എം.സി ഗഫൂര്‍, സി.എം ഗഫൂര്‍, കെ.എച്ച് ആബിദ്, പള്ളിപ്പാട്ട്, ജയന്‍ അയ്യോട്ട്, പി.ഉസ്മാന്‍ തുടങ്ങിയവർ സംസാരിച്ചു. വി. കെ യൂസഫ് സ്വാഗതവും, പി.എസ് ഷരീഫ് നന്ദിയും പറഞ്ഞു.