ചേറ്റുവ: കടപ്പുറം മൂസ്സറോഡ്, ഖാദിരിയ്യ മസ്ജിദ് നടത്തിവരാറുള്ള മഹത്തായ നാരിയത്തു സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും കടപ്പുറം ബുഖാറയിൽ ജലാലുദ്ദീൻ തങ്ങളുടെ പ്രത്യേക പ്രാർത്ഥനയോടെ ആരംഭിച്ചു.
ഖാദിരിയ്യ മസ്ജിദ് ഇമാം ഖാലിദ് മുസ്ലാർ, പി.ടി.ജമാൽ, കെ.ഹുസ്സൈൻ, അറക്കൽ ലത്തീഫ്, പി.എം.മൊയ്തീൻ ഷാ, സി.കെ.ആലു, സി.എം.സെയ്ദുമുഹമ്മദ്, പൊള്ളക്കായി മുഹമ്മദലി, ആർ.വി.ഹസനാർ ഹാജി എന്നിവർ നേതൃത്വം നൽകി.
ഉസ്താദ് അബ്ദുൾ ലത്തീഫ് ദാരിമി അൽഹൈത്തമി ഏലംകുളം മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് നടന്ന മൗലീദ് പാരായണത്തിന് ശേഷം പി.എം. മുജീബ്, ഫർഷാദ്, സി.എ.ആലു, അഹമ്മുണ്ണി ഹാജി, അഷ്കർ, അഹമ്മദ്, സി.എ.റഷീദ്, സി.എ.ഫക്രു, പി എം.ഹംസ, എ.കെ.അബു തുടങ്ങിയവരുടെ നേതൃത്വത്തിൽ ദുആ മജ്‌ലിസും ഭക്ഷണ വിതരണം നടന്നു.

ഫോട്ടോ : കടപ്പുറം മൂസ്സറോഡ് ഖാദിരിയ്യ മസ്ജിദിൽ നടന്ന നാരിയത്തു സ്വലാത്തിനോടനുബന്ധിച്ച് നടന്ന ഭക്ഷണ വിതരണത്തിന് മുൻപ് ഖാലിദ് മുസ്ലാരുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിയപ്പോൾ