ചാവക്കാട് : പാലയൂർ ജൈവ കർഷക സംഘം പുതുവത്സരാഘോഷങ്ങളുടെ  ഭാഗമായി സൗജന്യമായി വേപ്പിൻ തൈകളും, പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.

വിതരണോദ്ഘാടനം ചാവക്കാട് അഡീഷണൽ എസ്. ഐ. എൻ. മുഹമ്മദ് റഫീഖ് നിർവഹിച്ചു. സ്കൈനെറ്റ്  ഫാമിലി ഗ്രൗണ്ടിൽവെച്ചു നടന്ന ചടങ്ങിൽ പന്ത്രണ്ടാം വയസ്സിൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ നൈഹാൻ മുജീബിനെ ആദരിച്ചു. യോഗത്തിൽ മുൻ കൗൺസിലർ നൗഷാദ് തെക്കുംപുറം, പി.പി അബ്ദുൽസലാം, എ .വി .ഉമ്മർ, സി എസ് ആന്റണി സി, അനീഷ് പാലയൂർ, ലിജി പ്രേമൻ എന്നിവർ പ്രസംഗിച്ചു.