DEATH DEVADAS (73)ഗുരുവായൂര്‍ : പത്രം വായിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മരിച്ചു. കോട്ടപ്പടി പുത്തൂര്‍ റോഡ് വലിയപുരക്കല്‍ ദേവദാസ്(73) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. രാവിലെ പുറത്തുപോയി തിരികെയെത്തി പത്രം വായിക്കുതിനിടയില്‍ വീടനകത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടു വളപ്പില്‍. ഭാര്യ: പരേതയായ വത്സല. മകന്‍ : പ്രതീഷ്(ഷാര്‍ജ). മരുമകള്‍ : ലീഷ്മ.