mehandi banner desktop
Chavakkad online

തനിച്ചു താമസിക്കുന്ന അറുപത്തിയൊന്നുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

Ft

കടപ്പുറം : തനിച്ചു താമസിക്കുന്ന അറുപത്തിയൊന്നുകാരിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡ്‌ ബ്ലാങ്ങാട് പൂന്തിരുത്തിയിൽ പരേതനായ പുന്നയിൽ മോഹനൻ വൈദ്യർ ഭാര്യ ചന്ദ്രികയെയാണ് വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കളില്ലാത്ത തനിച്ചു താമസിക്കുന്ന ഇവരെ ഇന്നലെ വൈകുനേരം മുതൽ വീടിനു പുറത്തൊന്നും കണ്ടിരുന്നില്ല. തുടർന്ന് അയൽവാസികളും ബന്ധുക്കളിൽ ചിലരും എത്തി വാതിൽ മുട്ടി നോക്കിയിരുന്നെങ്കിലും പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല.

Jan oushadi

ഇന്നു രാവിലെ ബന്ധുക്കളെത്തി അയൽവാസികളുടെ സാനിദ്ധ്യത്തിൽ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കട്ടിലിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Comments are closed.