ചാവക്കാട് : ബീച്ചില്‍ വില്‍പ്പനക്കു കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍.എടക്കഴിയൂര്‍ നാലാംകല്ല് കണ്ണനൂര്‍ വീട്ടില്‍ അഷറഫ് എന്ന വികലു (40)വിനെയാണ് എസ് ഐ എം കെ രമേഷ് അറസ്റ്റു ചെയ്തത്. ഇന്ന് രാവിലെ 11. 30 നാണ് പിടിയിലായത്.

തീരദേശത്ത് വ്യാപകമായി കഞ്ചാവ് എത്തുന്ന വിവരമറിഞ്ഞ് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ബീച്ചിലെ കള്ള് ഷാപ്പിനടുത്ത് സംശയാസ്പദമായി സഞ്ചിയുമായി കണ്ട യുവാവിനെ മഫ്ടിയില്‍ പിന്തുടര്‍ന്ന പോലീസ് ചോദ്യം ചെയ്ത് സഞ്ചി പരോശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും സ്ഥിരമായി കഞ്ചാവ് വില്‍ക്കാറുള്ളതായി ഇയാള്‍ പോലീസിനോടു പറഞ്ഞു.

25 ഗ്രാം കഞ്ചാവിന് 750 രൂപയാണ് വില ഈടാക്കിയിരുന്നത്. കഞ്ചാവ് വലിച്ചകേസില്‍ അഷറഫ് മുന്പ് പോലീസ് പിടിയിലായിട്ടുണ്ട്, വില്‍പ്പനക്കേസില്‍ ആദ്യമായാണ് പിടിക്കപ്പെടുന്നത്.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 26 കിലോ കഞ്ചാവാണ് ചാവക്കാട് പോലീസ് പിടിച്ചെടുത്തത്. എ എസ് ഐ അനില്‍ മാത്യു, ഗ്രേഡ് എ എസ് ഐ വി ബാബുജി, സീനിയര്‍ സി പി ഒ മാരായ കെ തോമസ് ജിജില്‍, സി പി ഒ ഗിരീഷന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു