വടക്കേക്കാട് : എഡ്യു സ്മാർട്ട് അക്കാദമി കൊമ്പത്തേൽ പടി റിപബ്ലിക് ദിനാചരണം നടത്തി.
പ്രിൻസിപ്പാൾ എം എസ് ഷെബീർ ദേശീയ പതാക ഉയർത്തി. തുടർന്ന് അക്കാദമി ഹാളിൽ ചേർന്ന യോഗ ത്തിൽ അദ്ധ്യക്ഷത വഹിച്ചു .
ഇന്ത്യൻ ഭര ണഘടനക്ക് മേൽ വീണ്ടും കമ്പോള മുതലാളിത്തത്തിൻെറ അംബാനി അദാനി കൂച്ചു വിലങ്ങണിയിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം നാം നെഞ്ചിലേറ്റണമെന്നും ഇനിയൊരു ഈസ്റ്റിന്ത്യാ കമ്പനിയിവിടെ വരാൻ അനുവദിക്കരുതെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഉത്തമൻ കെ, സലീം ഫാരഡൈസ്, ഉമർ ഫാറൂഖ്, ഫാസിൽ എന്നിവര്‍ ആശംസകളർപ്പിച്ച് സംസാരിച്ചു. എഴുത്തുകാരനും ചിന്തകനുമായ ജാബിർ കല്ലൂർ റിപബ്ലിക് ദിന സന്ദേശം നൽകി. അനസ് എം കെ സ്വാഗതവും ഷാമിൽ നന്ദിയും പറഞ്ഞു.