Header

റോഡരികില്‍ കഞ്ചാവ് ചെടി – എക്‌സൈസ് ഉദ്യോഗസ്ഥരെത്തി കസ്റ്റഡിയിലെടുത്തു

ഗുരുവായൂര്‍ :  റോഡരികില്‍ കണ്ടെത്തിയ കഞ്ചാവ് ചെടി എക്‌സൈസ് ഉദ്യോഗസ്ഥരെത്തി കസ്റ്റഡിയിലെടുത്തു. കിഴക്കേനടയില്‍ സ്വകാര്യ ലോഡ്ജിന് സമീപത്തെ റോഡരികില്‍ നിന്നാണ് ഒരടിയോളം വലുപ്പമുള്ള കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തത്. ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവിന്റെ ഉപയോഗം കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരമധ്യത്തിലെ വഴിയോരകച്ചവടക്കാരെയും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ തമ്പടിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെയും നിരീക്ഷി്ച്ചു വരുന്നതിനിടയിലാണ് കഞ്ചാവ് ചെടി എക്‌സൈസ് സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടത്. ചെടിക്ക് രണ്ടു മാസത്തോളം വളര്‍ച്ചയുള്ളതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെടിക്കൊപ്പം ചെടി നിന്നിരുന്ന സ്ഥലത്തെ 100 ഗ്രാം മണ്ണും സംഘം തൊണ്ടിയായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെടി കോടതിയില്‍ ഹാജരാക്കി കാക്കനാട് റീജയണല്‍ കെമിക്കല്‍ ലബോറട്ടറിയിലെ പരിശോധനക്കു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സംഘം പറഞ്ഞു. ജനസാന്ദ്രതയേറിയ പ്രദേശത്ത് കഞ്ചാവ് ചെടി കണ്ടെത്തിയത് വള രെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായും എക്‌സൈസ് ചാവക്കാട് റേഞ്ച് അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്ടര്‍ കെ.എം. അബ്ദുള്‍ജമാല്‍ പറഞ്ഞു.

thahani steels

Comments are closed.