Header

ഇരിങ്ങപ്പുറം പ്രദേശത്തെ കാനകളി്ല്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുകുന്നു

ഗുരുവായൂര്‍: മഞ്ഞപിത്തം വ്യാപകമായി കണ്ടെത്തിയ ഇരിങ്ങപ്പുറം പ്രദേശത്തെ കാനകളി്ല്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുകുന്നു.  കഴിഞ്ഞ വര്‍ഷവും ഈ മേഖലയില്‍ ദുര്‍ഗന്ധം വമിക്കുന്ന വെള്ളം ഒഴുകിയിരുന്നു. ട്രഞ്ചിങ് ഗ്രൗണ്ടിന് കിഴക്കുഭാഗത്തുള്ള റോഡിലൂടെയാണ് മലിനജലം ഒഴുകുന്നത്. രാത്രിയില്‍ വാഹനങ്ങളില്‍ ടാങ്കറുകളിലെത്തിച്ച് സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കി വിടുന്നത് ഈ മേഖലയില്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ആരെങ്കിലും എതിര്‍ത്താല്‍ നേരിടാനായി വടികളുമായി കാവല്‍ നിന്നാണ് മാലിന്യം ഒഴുക്കി വിടുന്നതെന്ന്  നാട്ടുകാര്‍ പറയുന്നു.  നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരി പ്രദേശം സന്ദര്‍ശിച്ചു.  ഈ മേഖലയിലെ കാനകള്‍ വൃത്തിയാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. പ്രദേശത്തെ പട്രോളിങ് ശക്തമാക്കാന്‍ എ.സി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈയിടെ വിവാഹ സദ്യയില്‍ നിന്ന് മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഏറെയും ഈ വാര്‍ഡിലുള്ളവരായിരുന്നു.

thahani steels

Comments are closed.