ചാവക്കാട്: ദേശീയപാതക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് മെച്ചപ്പെട്ട യാതൊരു നഷ്ടപരിഹാരമോ, പുനരധിവാസ പാക്കേജോ, ഭൂവിലയോ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻകൗൺസിലിന്റെ നേതൃത്വത്തിൽ കാൽനട ജാഥ സംഘടിപ്പിച്ചു. ചാവക്കാട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൽനട ജാഥ സംസ്ഥാന ചെയർമാൻ ഇ.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ ഹംസ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ വി.സിദ്ദിഖ് ഹാജിക്ക് ജില്ലാ കൺവീനർ സി.കെ ശിവദാസൻ പതാക കൈമാറി.
മേഖല കൺവീനർ സി. ഷറഫുദ്ദീൻ, സി.ആർ. ഉണ്ണികൃഷ്ണൻ, മായിൻകുട്ടി, ഉസ്മാൻ അണ്ടത്തോട്, പട്ടാളം കമറുദ്ദീൻ എന്നിവർ സംസാരിച്ചു.
മന്ദലാംകുന്ന്, ഒറ്റയിനി, എടക്കഴിയൂർ തെക്കേ മദ്രസ, തിരുവത്ര സ്ക്കൂൾ, കോട്ടപ്പുറം സമരപന്തൽ,
എന്നിവിടങ്ങളിൽ ജാഥക്ക് സ്വീകരണം നൽകിയിരുന്നു.