ചാവക്കാട്: ഇസ്രായേലുമായുള്ള എല്ലാ സൈനിക ഉമ്പടികളും റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റി നടത്തിയ അവകാശ ദിനാചരണം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് അധ്യക്ഷനായി. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, ടി ടി ശിവദാസ്, എ എച്ച് അക്ബര്‍, എം ആര്‍ രാധാകൃഷ്ണന്‍, ഷീജ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.