ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ലേബര്‍ കോംപ്ലക്സിന് രണ്ട് നിലകള്‍ കൂടി പണിയുന്നതിന് മൂന്ന് കോടി അറുപത് ലക്ഷം രൂപയുടെ ഭരണാനുമതിയായി. ലേബര്‍ കോംപ്ലക്സിന്റെ ആദ്യനിലയുടെ നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. സ്ത്രീകളുടേയും കുട്ടികളുടേയും വാര്‍‍ഡുകള്‍ താമസിയാതെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും.
ആശുപത്രിയിലെ ഇ എന്‍ ടി വിഭാഗത്തിന്റെ സര്‍ജറീ ആവശ്യങ്ങള്‍ക്കായി മൈക്രോസ്ക്കോപ്പ് വാങ്ങുന്നതിന് ഭരണാനുമതി ലഭിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും 612308 രൂപ ചെലവഴിച്ചാണ് ഉപകരണം വാങ്ങുന്നത്.