ചാവക്കാട്: ആവശ്യമായ മുന്‍കരുതലെടുക്കാതെ കറന്‍സികള്‍ നിരോധിക്കുകയും രാജ്യത്ത് കറന്‍സി ക്ഷാമം രൂക്ഷമാക്കി ജനങ്ങളേയും ജീവനക്കാരേയും ബുദ്ധിമുട്ടിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ സംയുക്ത സമരസമിതി പ്രതിഷേധിച്ചു.ചാവക്കാട് സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധ യോഗം ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയേറ്റ് അംഗം കെ എ ശിവന്‍ ഉല്‍ഘാടനം ചെയ്തു. കെജിഒഎഫ് ജില്ലാ സെക്രട്ടറി ഡോ. വിവേക് അദ്ധ്യക്ഷത വഹിച്ചു. എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡണ്ട് നാരായണന്‍ കുട്ടി, കെ എ രമേശന്‍, എം കെ ഷാജി, ഇ രാജന്‍, എം എച്ച് റാഫി, പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.