ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്ത്  15-ാം വാര്‍ഡില്‍  ഓടുമേഞ്ഞ വീട് മഴയില്‍ തകര്‍ന്നു. എടക്കഴിയൂര്‍ അച്ചാരന്റകത്ത് ബീവാത്തുമോളുടെ വീടാണ് തകര്‍ന്നത്. ഞായറാഴ്ച  രാവിലെ പത്തുമണിയോടെയാണ് അപകടം.  ബീവാത്തുമോളുടെ  മകന്‍ അലി  അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടില്‍ കിടക്കുകയായിരുന്ന അലി ഓടിളകി വീഴുന്ന ശബ്ദംകേട്ട് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. തൊട്ടുടനെ തന്നെ വീട് തകര്‍ന്നു വീണു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.