പുന്നയൂർക്കുളം : ഉപ്പുങ്ങൽ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 110 കെ വി ലൈൻ ടവർ പരൂർ ചമ്മനൂർ ചുള്ളിക്കാരൻ കുന്നിന് സമീപം പാടശേഖരത്തിൽ കനത്ത മഴയിലും കാറ്റിലും മറിഞ്ഞു വീണതിനെ തുടർന്നാണ് മേഖലയിൽ വൈദ്യുതി നിലച്ചത്. വീണ ടവറിന് പകരം താൽക്കാലിക ടവറിന്റെ പണി നാളെ പൂർത്തിയാക്കാൻ ശ്രമം നടക്കുന്നുണ്ട് എന്നാൽ കാലാവസ്ഥ പ്രതികൂലമായാൽ മറ്റന്നാൾ മാത്രമെ താൽക്കാലിക പണി പൂർത്തിയാക്കി പൂർണ്ണമായും വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയുകയുള്ളു. ആലപ്പുഴയിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളുടെ നേതൃത്വത്തിൽ പണി പുരോഗമിക്കുന്നുണ്ട്. വഞ്ചിയിൽ ആണ് നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങളും തൊഴിലാളികളെയും എത്തിക്കുന്നത്. കെ എസ് ഇ ബി ഉദ്യോഗസ്ഥരുമായി സംസാരിച്ചു അയൽ സബ് സ്റ്റേഷനുകളിൽ നിന്ന് താൽക്കാലികമായി വൈദ്യുതി എത്തിക്കാൻ ശ്രമിക്കുന്നുതായി പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. എന്നാൽ കനത്ത മഴയിൽ വൈദ്യുത ലൈനുകളിലേക്ക് മരങ്ങളും മറ്റും വീണ് വൈദ്യുതി എത്തിക്കാൻ പൂർണമായും സാധിക്കാതെ വരുന്നു. എന്നാൽ താൽക്കാലികമായി വൈദ്യുതി ലഭ്യമാക്കുവാൻ വേണ്ട നടപടികൾ ആയിട്ടുണ്ട്. ഇത് ഇടവിട്ട സമയത്തേക്ക് മാത്രമാണ് ലഭിക്കുക. കറന്റ് വന്നാൽ ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കൽ ഫോൺ ചാർജ്ജിങ് തുടങ്ങീ അത്യാവിശ്യ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ശ്രദ്ധിക്കുണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ ഡി ധനീപ് അറിയിച്ചു.