പുന്നയൂർ: പഞ്ചായത്ത് തല വായനാദിനാചരണം മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ പ്രസിഡണ്ട് ബുഷറ ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഐ.പി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികളിൽ നിന്നുള്ള മികച്ച പരിസ്ഥിതി പ്രവർത്തകർക്കായി മുൻ പ്രധാന അധ്യാപിക സി.എസ് സുജാത ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പുരസ്കാരം വിതരണം ചെയ്തു. വിദ്യാർത്ഥികളായ എം.കെ മുസമ്മിൽ, കെ.എൻ മുഹമ്മദ് സിനാൻ എന്നിവർ ഏറ്റുവാങ്ങി. വിദ്യാർത്ഥി പ്രതിനിധി സയ്യിദ് നഫ്ര പർവീൻ വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഫി മാലിക്കുളം, എസ്.എം.സി വൈസ് ചെയർമാൻ വി.എ അബൂബക്കർ, മുൻ പി.ടി.എ പ്രസിഡണ്ട് എ.കെ സുബൈർ എന്നിവർ സംസാരിച്ചു.
പ്രധാന അധ്യാപിക പി.ടി ശാന്ത സ്വാഗതവും അധ്യാപകൻ ഇ.പി ഷിബു നന്ദിയും പറഞ്ഞു