Header

രണ്ട് പതിറ്റാണ്ടിലേറെ കുപ്പത്തൊട്ടിയായി കിടന്ന കിണര്‍ ഉപയോഗയോഗ്യമാക്കുന്നു

ചേറ്റുവ : ചേറ്റുവയില്‍ രണ്ട് പതിറ്റാണ്ടിലേറെ കാലം ഉപയോഗ ശൂന്യമായിക്കിടന്ന കിണര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണം നടത്താന്‍ തുടങ്ങി.
ചേറ്റുവ ജി.എം.യു.പി സ്കൂള്‍ വളപ്പിലെ ഉപയോഗ ശൂന്യമായ കിണറാണ് എഫ്.എ.സി. ക്ലബ്, ചേറ്റുവ അസോസിയേഷന്‍ യു.എ.ഇ. എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ശുചീകരിക്കാന്‍ തുടങ്ങിയത്. ഇരുപത് വര്‍്ഷത്തോളമായി ഉപയോഗ ശൂന്യമായിക്കിടന്ന കിണറില്‍ നിറയെ മാലിന്യക്കൂമ്പാരമാണ്. ഞായറാഴ്ച്ച രാവിലെ തുടങ്ങിയ ശൂചീകരണത്തില്‍ കിണറിലെ രണ്ട് റിങ്ങിലെ മാലിന്യം പുറത്തെടുത്തു. മോട്ടാര്‍ വെച്ച് മലിന ജലം പുറത്തെടുക്കുന്നുമുണ്ട്. തളിക്കളും ബ്ളോക്ക് പഞ്ചായത്ത് ജലസംരക്ഷണ സമിതിയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനത്തം നടത്തുന്നത്. നാല്‍പ്പതോളം പ്രവര്‍ത്തകരാണ് ശൂചീകരണത്തില്‍ പങ്കെടുക്കുന്നത്.

thahani steels

Comments are closed.