ചാവക്കാട്: ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആയുഷ് ഗ്രാമത്തിന്റെ സഹകരണത്തോടെ യോഗാ പരിശീലന ക്ലാസുകള്‍ ആരംഭിച്ചു. ആയുഷ് ഗ്രാമത്തിന്റെ ഇന്‍സ്ട്രക്ടര്‍ സുനില്‍ കുമാര്‍ ക്ലാസിനു നേതൃത്വം നല്‍കി. നൂറോളം  കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുത്തു. മാനേജര്‍ വി.കെ. അബ്ദുള്ളമോന്‍, ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫീസര്‍  ഡോ.രാജേഷ് സി.കെ., പ്രധാന അധ്യാപകന്‍ ടി.ഇ. ജെയിംസ്, റെമിന്‍  മാത്യു, ലിനറ്റ് ഡേവിസ് എന്നിവര്‍ സംസാരിച്ചു.