ചാവക്കാട്  : 522 ഹാൻസ് പാക്കറ്റുകളുമായി യുവാവ് പിടിയിൽ. എടക്കഴിയൂർ മൂത്തേടത്ത് വീട്ടിൽ ഷക്കീറിനെ(32)യാണ് ചാവക്കാട് എസ്.ഐ ആനന്ദിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ റഷീദ്, ശരത്, വിജയൻ, സനൽ എന്നിവർ ചേർന്ന് പിടികൂടിയത്. ഇയാളുടെ ഉടമസ്ഥതയിൽ എടക്കഴിയൂരിലുള്ള ടൈലറിങ് ഷോപ്പിൽ നിന്നാണ് ഹാൻസ് ശേഖരം പോലീസ് കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.