Header

കോണ്‍ഗ്രസുകാരനായി ജീവിക്കാന്‍ കെ.പി.സി.സി. പ്രസിഡണ്ടിന്റെ സമ്മതം വേണ്ട – ബാലചന്ദ്രന്‍ വടക്കേടത്ത്

chavakkad i group convention election 2016
കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ നിയോജകമണ്ഡലം കമ്മറ്റി കണ്‍വന്‍ഷന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്യുന്നു

ചാവക്കാട്: കോണ്‍ഗ്രസ്സുകാരനായി ജീവിക്കാന്‍ കെ.പി.സി.സി.പ്രസിഡണ്ടിന്റെ സമ്മതം ആവശ്യമില്ലെന്ന് ബാലചന്ദ്രന്‍ വടക്കേടത്ത്. ചാവക്കാട്ടെ കോണ്‍ഗ്രസ്
പ്രവര്‍ത്തകന്‍ എ.സി.ഹനീഫയുടെ കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച
കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിലുടനീളം കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരനെതിരെ ബാലചന്ദ്രന്‍ വടക്കേടത്ത് ആഞ്ഞടിച്ചു.
കോണ്‍ഗ്രസിന്റെ സാംസ്‌ക്കാരിക വിഷയങ്ങളെക്കുറിച്ച് സി.ആര്‍.നീലകണ്ഠനോടും സാറാ ജോസഫിനോടും ചര്‍ച്ച ചെയ്യുന്ന രീതി കെ.പി.സി.സി.പ്രസിഡന്റിന് ചേര്‍ന്നതല്ലെന്ന്
അദ്ദേഹം പറഞ്ഞു. ഹനീഫ കൊലക്കേസില്‍ സി.എ.ഗോപപ്രതാപനെതിരെ ഒരു തെളിവും ഇല്ലാതിരിക്കെ എന്തുകൊണ്ട് പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നില്ലെന്ന് അദ്ദേഹം
ചോദിച്ചു. വൈകാരിക പ്രശ്‌നങ്ങള്‍ക്ക് പ്രതികാരം തീര്‍ക്കാനുള്ളതല്ല രാഷ്ട്രീയം. ഗോപപ്രതാപനെതിരെ പുകമുറ സൃഷ്ടിച്ച് സിപിഎം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്.
ഗോപപ്രതാപനെ പോലെ ശക്തനായ നേതാവിനെ പാര്‍ട്ടിക്ക് പുറത്ത് നിര്‍ത്തുന്നത് സിപിഎമ്മിനാണ് ഗുണം ചെയ്യുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചറിയണംമെന്നും
അദ്ദേഹം ഓര്‍മപ്പെടുത്തി.
ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ.കാര്‍ത്ത്യായനി ടീച്ചര്‍ അധ്യക്ഷയായി. സി.എ.ഗോപപ്രതാപന്‍, കണ്‍വീനര്‍ എന്‍.എം.കെ. നബീല്‍, കെ.എം.ഇബ്രാഹിം,
എ.പി.മുഹമ്മദുണ്ണി, കെ.വി.സത്താര്‍, പി.വി.ബദറുദ്ദീന്‍, അക്ബര്‍ കോനോത്ത്, എച്ച്.എം.നൗഫല്‍, ചാവക്കാട് നഗരസഭ അംഗങ്ങളായ പി.എം.നാസര്‍, പീറ്റര്‍ പാലയൂര്‍, ശാന്ത
സുബ്രഹ്മണ്യന്‍, സീനത്ത് കോയ, സൈമണ്‍ മാറോക്കി എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.