Header

വെല്‍ഫെയര്‍ പാര്‍ട്ടി തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം

ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രവര്‍ത്തനമാരംഭിച്ച മണ്ഡലം പ്രചാരണ കമ്മിറ്റി ഓഫീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മണ്ഡലം പ്രസിഡന്‍്റ് ഷണ്‍മുഖന്‍ വൈദ്യര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗം ഉഷാ കുമാരി, ജില്ലാ കമ്മറ്റി അംഗം ശകുന്തള പ്രകാശ്, അബൂബക്കര്‍ കുഞ്ഞി, പി.കെ. അക്ബര്‍, സി.ആര്‍ ഹനീഫ എന്നിവര്‍ സംസാരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.