mehandi banner desktop
Chavakkad online

ഗുരുവായൂരിൽ ഒട്ടും പ്രതീക്ഷയില്ലാതെ ലീഗ് സംസ്ഥാന നേതൃത്വം

Ft

ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് വിശകലനവും ജയപരാജയങ്ങളുടെ കണക്കു പട്ടികകളും പുറത്തു വരുമ്പോൾ ഗുരുവായൂരിൽ ജയിക്കുമെന്ന പ്രതീക്ഷ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം പ്രകടിപ്പിക്കുന്നില്ല. ജയം ഉറപ്പെന്ന് പറയുന്ന 20 മണ്ഡലങ്ങളിലും ഗുരുവായൂരില്ല. 20 ന് പുറമെ പ്രതീക്ഷയുള്ള അഞ്ചുമണ്ഡലങ്ങളിലും ഗുരുവായൂരില്ല. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം തിരിച്ചുപിടിക്കും എന്ന് പറയുന്ന മണ്ഡലങ്ങളുടെ പട്ടികയിലും ഗുരുവായൂരിന്റെ പേരില്ല.

Jan oushadi

യു ഡി എഫ് ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ബൂത്ത് ലെവൽ കണക്കുകൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ സി എച്ച് റഷീദിനു 3000 വോട്ടുകൾക്ക് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന് പറയുമ്പോഴും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പട്ടികയിൽ ഒട്ടും പ്രതീക്ഷയില്ലാത്ത മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ഗുരുവായൂർ. കഴിഞ്ഞ ദിവസങ്ങളിലായി ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് നേട്ടങ്ങളുടെ പ്രസ്ഥാവനകളും വാർത്തകളും പരിശോധിക്കുമ്പോൾ ഗുരുവായൂറിനെക്കുറിച്ച് ഒരു പ്രതീക്ഷയും നേതൃത്വത്തിന് ഉള്ളതായി കാണുന്നില്ല.

Comments are closed.