mehandi new

ഉണ്ണിക്ക് നാടിന്റെ യാത്രാമൊഴി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”1_2″][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/04/18-04-16-Unni-Edakkazhiyur.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”left” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” title_text=”ഉണ്ണി തിരക്കിലാണ് “] [/et_pb_image][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/04/18-04-16-Mthruthwam.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”left” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” title_text=”ഉണ്ണി വരച്ച ഒരു ചിത്രം- മാതൃത്വം”] [/et_pb_image][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/04/18-04-16-Unni-Edakakzhiyoor-1.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”left” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” title_text=”ഉണ്ണി”] [/et_pb_image][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/04/unnima-ekr.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”left” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” title_text=”ഉണ്ണി” /][/et_pb_column][et_pb_column type=”1_2″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ഉണ്ണിക്ക് നാടിന്റെ യാത്രാമൊഴി. വിടപറഞ്ഞത് കനോലി കനാലിന്റെ നാടിമിടിപ്പ് ഹൃദയത്തിലേറ്റിയ വിനയാന്വിതനായ കലാകാരന്‍.
പിറന്ന് വീണ് തൊണ്ണൂറു തികയും മുമ്പേ പോളിയോ ബാധിച്ച്  കൈ കാലുകള്‍ തളര്‍ന്ന ഉണ്ണി എടക്കഴിയൂര്‍  എഴുത്തിലൂടെയും വരകളിലൂടെയും സഹൃദയലോകത്തെ ആശ്ചര്യപ്പെടുത്തിയ കലാകാരനായിരുന്നു.  ശരിയായി പേനയും ബ്രഷും പിടിക്കാനാവാത്ത അവസ്ഥയിലും ഇടത് കൈ ചലിപ്പിച്ച്  വാക്കുകളിലെ ലാളിത്യം കൊണ്ട് വിസ്മയവും വരകളിലെ വര്‍ണ്ണച്ചേരുവയാല്‍ കൗതുകവും വരച്ചിട്ടു ഉണ്ണി.

അവശത നിറഞ്ഞ ബാല്യം പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. ആദ്യമൊക്കെ അമ്മ തങ്കമ്മ ഒക്കത്ത് വെച്ചായിരുന്നു  നടന്നത്തൊന്‍ ഏറെ ദൂരമുള്ള കുരഞ്ഞിയൂര്‍ സ്കൂളിലത്തെിച്ചിരുന്നത്. അവിടെ മലമൂത്ര വിസര്‍ജനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് പരസഹായമുണ്ടായാലേ പഠനം പൂര്‍ത്തിയാക്കാനാവൂവെന്ന അവസ്ഥ വന്നപ്പോള്‍ പാതിവഴിയില്‍ പഠനം മുടങ്ങി. എന്നാല്‍ എഴുത്തും വായനയും സ്വായത്തമാക്കിയ ഉണ്ണി വീടിനടുത്തുള്ള എടക്കഴിയൂര്‍ വില്ളേജ് ഓഫീസിനു മുന്നില്‍ നാട്ടുകാര്‍ക്ക് അപേക്ഷകള്‍ പൂരിപ്പിച്ചു കൊടുക്കുന്ന ജോലി ചെയ്താണ് ജീവിതം ആരംഭിച്ചത്. റോഡരികില്‍ ഇരുമ്പ് പെട്ടിക്കട നിര്‍മ്മിച്ച് പ്രവര്‍ത്തനമാരംഭിച്ച ഉണ്ണിക്ക് ഇവിടേക്കത്തൊന്‍ ബന്ധുക്കള്‍ മുച്ചക്ര വാഹനത്തിലെടുത്തുവെക്കണമായിരുന്നു. അമ്മയും സഹോദരങ്ങളും അവരുടെ മക്കളും സുഹൃത്തുക്കളുമാണ് ഈ ദൗത്യമേറ്റെടുത്തിരുന്നത്.  പത്താം ക്ളാസ് പൂര്‍ത്തിയാക്കണമെന്ന അടങ്ങാത്ത ആഗ്രഹം സഫലീകരിച്ചത് 2014ല്‍ തന്റെ  37-ാം വയസ്സില്‍  സംസ്ഥാന സര്‍ക്കാറിന്‍്റെ തുല്യത പരീക്ഷയിലൂടെയായിരുന്നു. എടക്കഴിയൂര്‍ സീതിസാഹിബ് സ്കൂളിലെ അന്നത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായിരുന്നു പഠനത്തില്‍ സഹായിച്ചത്.

മലപ്പുറം ജില്ലയിലെ തവനൂരില്‍ നിന്ന് സി.എസ് പണിക്കരുടെ നേതൃത്വത്തിലിറങ്ങിയിരുന്ന ‘നവകം’ മാസികയിലൂടെയായിരുന്നു എഴുത്തിന്‍്റെ തുടക്കം. പിറന്നതിനുശേഷം ജീവിതത്തിലൊരിക്കലും നടക്കാന്‍ കഴിയാതിരുന്ന ഉണ്ണി നടക്കാനാവത്തില്‍ ദുഖിതനായിരുന്നില്ല. എന്നാല്‍ നടക്കുമ്പോഴുണ്ടാകുന്ന കാലൊച്ച കേള്‍ക്കാനാവാത്തതിന്‍്റെ വിഷമം പുറംലോകമറിയുന്നത് തന്‍്റെ ആദ്യ പുസ്തകത്തിനു പേരിട്ടപ്പോഴാണ്. ‘കാലൊച്ച നഷ്ടപ്പെട്ട എന്‍്റെ ആദ്യ കാലൊച്ച…’ എന്ന തലക്കെട്ട്‌ വായനാലോകത്തെ വേദനിപ്പിച്ചു. കഥയും കവിതകളുമായി  മൂന്ന് പുസ്തകം എഴുതിയ ഉണ്ണി 2012മുതല്‍ സോഷ്യല്‍മീഡിയയിലും സജീവമായി. ഈരടികളും പ്രതികരണങ്ങളുമായി അദ്ദേഹം നിറഞ്ഞ് നിന്നപ്പോള്‍ നിരവധി സുഹൃത്തുകളും ഫ്രണ്ട് ലിസറ്റിലുണ്ടായി. ഇതുവരെ എഴുതിയ ഹൈക്കു കവിതകള്‍ സമാഹരിച്ച് ഹൃദയപ്പൂര്‍വം എഫ്.ബിക്ക് എന്നപേരില്‍ പ്രസിദ്ധീകരിക്കുന്നതിന്‍്റെ അവസാനപണികളിലായിരുന്നു അദ്ദേഹം.

ഉണ്ണിമ എന്ന പേരില്‍ ഇതിനകം അറുന്നോളം ചിത്രങ്ങള്‍ അദ്ദേഹം വരച്ചു തീര്‍ത്തിട്ടുണ്ട്.  സംസ്ഥാനത്ത് പല ഭാഗങ്ങളിലും അവയുടെ പ്രദര്‍ശനങ്ങളും നടന്നു. സൂര്യ കൃഷ്ണ മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സൂര്യാ ഫെസ്റ്റ്റിവലിലും ചിത്ര പ്രദര്‍ശനം നടത്താന്‍ അവസരമുണ്ടായി. മാധ്യമം തനിമ കലാ സംഘവേദിയുടേത്  ഉള്‍പ്പള്‍പ്പടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഉണ്ണിയെ തേടിയത്തെിയിട്ടുണ്ട്. പാടാനും പാട്ടെഴുതാനും കഴിഞ്ഞ ഉണ്ണി സ്വന്തമായി വീഡിയോ ആല്‍ബം സംവിധാനവും ചെയ്തു. വീട്ടില്‍ സംഗീതവും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ട്യൂഷനും നല്‍കി പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാനും ഉണ്ണി സമയം കണ്ടത്തെി.

യാത്രകളോട് വലിയ താല്‍പ്പര്യമായിരുന്നു അദ്ദേഹത്തിന്. ദേവാസുരവും രാവണപ്രഭുവും ആറാം തമ്പുരാനും തലക്ക് പിടിച്ച് മോഹന്‍ലാല്‍ മനസ്സില്‍ നിറഞ്ഞപ്പോള്‍ വരിക്കാശേരി മന കാണാന്‍ ഉണ്ണിക്ക് താല്‍പ്പര്യം മൂത്തു. ആഗ്രഹം അറിഞ്ഞു അദ്ദേഹത്തെ  കൂട്ടികൊണ്ടുപോയത് വിദ്യാഭ്യസ ഗവേഷകനും ദേശീയപുരക്കാര ജേതാവുമായ അധ്യാപകന്‍ ഡോ.കെ.എസ് കൃഷ്ണകുമാറായിരുന്നു. ഇദ്ദേഹമുള്‍പ്പടെ സുഹൃത്തുക്കളാണ് യാത്രയിലൂടെ ഉണ്ണിയെ നാടും കാഴ്ചകളും കാണിച്ചുകൊടുത്തത്.

വീടിനു സമീപത്താണെങ്കിലും കനോലി കനാല്‍ ഉണ്ണിയെ സംബന്ധിച്ചിടത്തോളം ഏറെ  അകലെയായിരുന്നു. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും  സഹായത്തോടെ ഉണ്ണി എപ്പോഴും ഇരിക്കാനാഗ്രഹിച്ചിരുന്നത് കനോലിയുടെ ഓരങ്ങളിലായിരുന്നു. കനോലിയുടെ മാലിന്യം കലര്‍ന്ന പിന്നീടുള്ള മാറ്റം പലപ്പോഴും അദ്ദേഹം വിവരിച്ചിരുന്നു. ഉണ്ണിയുടെ വാക്കുകള്‍: ‘കനോലിയുടെ മുഖം ഇരുണ്ടിരിക്കുന്നു. വീര്‍പ്പു മുട്ടുന്ന സങ്കടം എവിടേയും പകര്‍ന്നുവെക്കാനാകാത്തതിന്റെ നൈരാശ്യം കനോലിയുടെ ആഴങ്ങളില്‍ ഇളകി മറിഞ്ഞു. കനോലിക്ക് നിഗൂഢമായ എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു. ശുദ്ധവും ശാന്തവുമായ കനോലിയുടെ അന്തരംഗങ്ങളില്‍ വിലിയ വിപത്ത് ഉടലെടുത്തിരിക്കുന്നു. കനോലിക്ക് എന്നോടുള്ള വെറുപ്പല്ല. പേരിന് ഒരു പുഴയായയി ജനിച്ചുപൊയ സ്വന്തം ജന്മത്തോടുള്ള വിദ്വേഷമായിരുന്നു.”
കഴിഞ്ഞ ശിവരാത്രി നാളുകളിലാണ് ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍  അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച്ച രാത്രിയായിരുന്നു അന്ത്യം.

 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.