mehandi new

ഓട്ടോയിലും ബൈക്കിലും ഇടിച്ച് നിര്‍ത്താതെ പോയ പിക്കപ്പ് വാന്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

fairy tale
accident pikupvan driver
പിക്കപ് വാനിന്റെ ഡ്രൈവറെ നാട്ടുകാര്‍ വണ്ടി തടഞ്ഞ് പിടികൂടിയപ്പോള്‍
planet fashion

ചാവക്കാട്: കവുങ്ങ് കയറ്റിപോവുകയായിരുന്ന പിക്കപ്പ് വാന്‍ ബ്ലാങ്ങാട് ബീച്ച് സെന്ററിന് സമീപം എതിരെ വന്ന പെട്ടിഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ പിക്കപ് വാന്‍ തൊട്ടാപ്പിന് സമീപത്ത് വെച്ച് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. വാനിന്റെ ഡ്രൈവറെ പോലീസിലേല്‍പ്പിച്ചു. പുത്തന്‍പറമ്പില്‍ റസാഖ് (52), ചിറക്കല്‍ അലി(53), സ്രാങ്കിന്റകത്ത് നൗഷാദ്(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ റസാഖിനെ തൃശ്ശൂരിലെയും മറ്റ് രണ്ട് പേരെ ചാവക്കാട്ടേയും സ്വകാര്യ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30നാണ് അപകടം. എടക്കഴിയൂരില്‍ നിന്ന് അഞ്ചങ്ങാടിയിലേക്ക് ലോഡുമായി അമിത വേഗത്തില്‍ വരികയായിരുന്ന പിക്കപ് വാന്‍ ബ്ലാങ്ങാട് ബീച്ച് സെന്ററിലെത്തിയിട്ടും വേഗം കുറച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാണ് ബ്ലാങ്ങാട് ബീച്ച് സെന്ററില്‍ എതിരെ വന്ന പെട്ടിഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പിക്കപ് വാനിന്റെ ഡ്രൈവര്‍ തൊട്ടാപ്പ് അറക്കല്‍ ഫവാദി(26)നെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

Unani banner ad

Comments are closed.