ഗുരുവായൂർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളെ പിടികൂടി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍ : ക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഫോണില്‍ കൂടി ഭീഷണി പ്പെടുത്തിയ ആളെ ഗുരുവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കോട്ടയം പൂഞ്ഞാര്‍ പനച്ചിപാറ കല്ലാടിയില്‍ വീട്ടില്‍ സുകുമാരന്‍റെ മകന്‍ സുബിന്‍ സുകുമാരനെ (28) യാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ യു എച്ച് സുനില്‍ ദാസും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ 23ന് രാത്രി 10.10 നാണ് ദേവസ്വം ഓഫീസിലെ 2556335 എന്ന ഫോണിലേക്ക് ഭീഷണി കോള്‍ എത്തിയത്. തൃപ്രയാര്‍ ഉള്ള ഫാസില്‍ ആണ് പേരെന്ന്‍ പറഞ്ഞ് വിളിച്ച സുബിന്‍ ക്ഷേത്രത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും, ക്ഷേത്രം തകര്‍ക്കുമെന്നും അറിയിച്ചത്.
അഡ്മിനിസ്ട്രാറ്റര്‍ എം ബി ഗിരീഷ് കുമാര്‍ ഉടന്‍ തന്നെ പോലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് അരിച്ചുപെറുക്കിയെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ദേവസ്വം ഓഫീസിലെ എട്ട് കണക്ഷന്‍ ഉള്ള പി ബി എക്സ് പഴയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതിനാൽ വിളിച്ച നമ്പറുകള്‍ കണ്ടെത്താന്‍ മെമ്മറി സൗകര്യമോ, കോളര്‍ ഐഡിയോ ഉണ്ടായിരുന്നില്ല. ഗുരുവായൂര്‍ പോലിസ് സൈബര്‍ സെല്ലിന്‍റെ സഹായത്താലാണ് സുബിന്‍ വിളിച്ച 9526065295 എന്ന നമ്പര്‍ കണ്ടെത്തിയത് ഇന്നലെ വൈകീട്ട് ആണ്. തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ കൊച്ചിയിണെന്ന് കണ്ടെത്തി. കൊച്ചിയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പോലിസ് എത്തുമ്പോള്‍ കൊച്ചി രവിപുരത്തെ സിയെര്‍സ് ടവറില്‍ രാത്രി കാവല്‍ക്കാരന്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഫോഴ്സ് വണ്‍ എന്ന സെക്യുരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് സുബിന്‍. തലേ ദിവസം ഒരു എടിഎം കാവല്‍ ജോലിയില്‍ ആയിരുന്നു. തൃപ്പുണിത്തുറ, ഹാര്‍ബര്‍ സ്റ്റേഷനുകളില്‍ എടുത്ത അടിപിടി കേസുകളില്‍ നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് സുബിന്‍ പോലീസിനോട് സമ്മതിച്ചു. ബോംബ് ഭീഷണി കേസിലെ പ്രതിയെ പെട്ടെന്ന് തന്നെ പിടികൂടാന്‍ കഴിഞ്ഞതില്‍ പോലീസും ദേവസ്വം അധികൃതരും ഏറെ ആശ്വാസത്തിലാണ്. സീനിയര്‍ സിവില്‍ പോലിസ് ആഫീസര്‍ അനില്‍കുമാര്‍, സിവില്‍ പോലിസ് ആഫീസര്‍മാരായ ലിജുമോന്‍, ബിനു എന്നിവരടങ്ങുന്ന സംഘമാണ് സുബിനെ അറസ്റ്റ് ചെയ്തത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.