mehandi new

സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

fairy tale

പുന്നയൂര്‍ക്കുളം: വിഷുദിനാഘോഷത്തിനടിയില്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
പനന്തറ സ്വദേശികളായ അറക്കല്‍ വീട്ടില്‍ വരുണ്‍ (24), കൊല്ലവളപ്പില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (25), കളത്തിങ്ങല്‍ അഖില്‍ (24), എടക്കര വീട്ടില്‍ സൂരജ് (18) എന്നിവരെയാണ് വടക്കേക്കാട് എസ്.ഐ പി.കെ മോഹിത്തിന്‍്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച്ച – വിഷുദിന രാത്രിയില്‍ രാത്രി 10 ഓടെ നാക്കോല മാക്കാലിക്കാവ് ക്ഷേത്ര പരിസരത്ത് വെച്ച് കളത്തിങ്ങല്‍ ഗോപാലന്‍്റെ മക്കളായ റനില്‍ (24), റജില്‍ (19) എന്നിവരെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്. പരിക്കേറ്റ റനിലും സഹോദരന്‍ റജിലും ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. കേസില്‍ ഇനിയും ചിലര്‍ പ്രതികളാണ്. മുന്‍വൈരാഗ്യമാണ് സംഭവത്തിനു പിന്നില്‍. റജിലിനെ ആക്രമിക്കുന്നത് കണ്ട് തടയാനത്തെിയപ്പോഴാണ് റജിലിനെ തലക്കടിച്ച് പരിക്കേല്‍പിച്ചത്.

Macare 25 mar

Comments are closed.