mehandi banner desktop
Chavakkad online

കാണക്കോട്ട് എൽ പി സ്കൂൾ പാചകപ്പുരക്ക് എം എൽ എ ഫണ്ടിൽ നിന്നും 10 ലക്ഷം നൽകും

Ft

ചാവക്കാട് : മണത്തല കാണക്കോട്ട് എൽ.പി. സ്കൂളിലെ പാചകപ്പുര നിർമാണത്തിന് എം.എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ നൽകുമെന്ന് എം എൽ എ എൻ. കെ. അക്ക്ബർ. മണത്തല കാണേക്കോട്ട് എൽ.പി.സ്കൂളിലെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ ഏറ്റവും പുരാതനമായ സ്കൂളാണ് മണത്തല കാണക്കോട്ട് എൽ.പി. സ്കൂൾ.

Jan oushadi

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജാ പ്രശാന്ത് അദ്ധ്യക്ഷയായി. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക്, മുൻ ചെയർമാൻ എം.ആർ രാധാകൃഷ്ണൻ, പ്രസന്ന രണദിവെ, ബുഷറ ലത്തീഫ്, പി.ടി.എ.പ്രസിഡന്റ് കെ.എച്ച് സലാം, ശ്രീജി സുബാഷ്,
സ്മ്രിജി മനോജ്, സ്കൂൾ മാനേജർ സതീരത്നം ടീച്ചർ, സ്കൂൾ പ്രധാനദ്ധ്യാപിക രഞ്ജിനി ടീച്ചർ എന്നിവർ സംസാരിച്ചു.
തുടർന്ന് രക്ഷിതാക്കളുടെ കലാപരിപാടികളും അരങ്ങേറി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.