mehandi new

ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ 100 ഡയാലിസിസ് സൗജന്യം

fairy tale

ചാവക്കാട് : ഹയാത്ത് ആശുപത്രിയിൽഡയാലിസിസ് യൂണിറ്റ് ഞായറാഴ്ച്ച പ്രവർത്തനം ആരംഭിക്കുമെന്ന് ഹയാത്ത് ഹോസ്പിറ്റൽ എംഡി ഡോക്ടർ ഷൗജാദ്, മാനേജർ മുഹമ്മദ് ഷാക്കിർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് കൺ സോളുമായി സഹകരിച്ച് 100 ഡയാലിസിസ് സൗജന്യമായി നടത്തുമെന്ന് ഹോസ്പിറ്റൽ എം ഡി ഷൗജാദ് പറഞ്ഞു.

planet fashion

ഞായറാഴ്ച രാവിലെ 9 മണിക്ക് എൻ കെ അക്ബർ എം എൽ എ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രസാദ്. ഗുരുവായൂർ നഗരസഭ ചെയർമാൻ കൃഷ്‌ണദാസ്, കെ.വി ഷാനവാസ്, അശോകൻ, ഫൈസൽ കാനാം പുള്ളി, പ്രദീഷ് അയിനിപ്പുള്ളി, ജമാൽ താമരത്ത് തുടങ്ങിയവർ സംബന്ധിക്കും 5 ബെഡുകളിൽ മൂന്നു ഘട്ടമായി ഒരു ദിവസം 15 രോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിനുള്ള സംവിധാനം ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

Macare 25 mar

Comments are closed.