mehandi new

ചാവക്കാട് ബീച്ചിൽ ഫോട്ടോ ഷൂട്ട് ചാർജ് 1000 രൂപ യാക്കി കുറച്ചു

fairy tale

 ചാവക്കാട് :  ബീച്ചില്‍ സെറ്റിട്ട് ഫോട്ടോ ഷൂട്ടിംഗ് നടത്തുന്നതിന് നിലവില്‍ ഈടാക്കുന്ന 2500/- രൂപ എന്നുള്ളത് 1000/- രൂപയാക്കി കുറക്കുന്നതിനും സിനിമ- സീരിയല്‍ ഷൂട്ടിംഗിന് 5000/- രൂപയായി ഫീസ് നിശ്ചയി്കകുന്നതിനും ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റി യോഗം തീരുമാനിച്ചു. .ഫ്ലോട്ടിംഗ് ബ്രിഡ്ജില്‍ 5 വയസ്സ് മുതല്‍ 65 വയസ്സുവരെയുള്ളവര്‍ക്ക് മാത്രം പ്രവേശനം.   മാരകരോഗം ബാധിച്ചവര്‍, ഹൃദ്രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനും തീരുമാനമായി.

planet fashion

ബീച്ചിലെ നിലവിലെ വഴിയോര കച്ചവടക്കാര്‍ക്ക് പൊതു സ്ഥലം നിശ്ചയിച്ച് നല്‍കുന്നതിലേക്ക് വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കി നല്‍കുന്നതിന് നഗരസഭ എഞ്ചിനീയറെ ചുമതലപ്പെടുത്തി. എം.എല്‍.എ ഫണ്ടില്‍ നിന്നും ബീച്ച് വികസനത്തിനുള്ള പദ്ധതിയായ മിനിമാസ്റ്റ് ലൈറ്റ്, ഓപ്പണ്‍ ജിം , പ്രവേശന കവാടം എന്നിവയുടെ എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കി നല്‍കാന്‍ നഗരസഭ സെക്രട്ടറിക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.  എം.എല്‍.എ  എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ.

Comments are closed.