mehandi banner desktop
Chavakkad online

എം ഡി എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റിസ്‌വാന ഖാലിദിനെ കിസാൻ സഭ പുന്നയൂർക്കുളം കമ്മറ്റി ആദരിച്ചു

Ft

പുന്നയൂർക്കുളം :   എം ഡി എസ് പരീക്ഷയിൽ ഒന്നാം റാങ്ക് (കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ ആൻഡ് സയൻസ് ) നേടിയ റിസ്‌വാന ഖാലിദിനെ കിസാൻ സഭ പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. കർഷകക്ഷേമ ബോർഡ് മെബറും കിസാൻ സഭ ജില്ലാ സെക്രട്ടറിയുമായ കെ.വി വസന്ത് കുമാർ ഉപഹാരം നല്കി. വി. കെ ചേക്കു ഹാജി അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭ ഗുരുവായൂർ മണ്ഡലം സെക്രട്ടറി പി ടി പ്രവീൺ പ്രസാദ്, കെ എസ് ഭാസ്കരൻ,  സി പി ബൈജു,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാർ, ഗ്രാമപഞ്ചായത്ത് അംഗം ശോഭ പ്രേമൻ, സി പി സുന്ദരേശൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Jan oushadi

ആറ്റുപുറം കരുമാന്റകായിൽ ഖാലിദ് റസിയ ദമ്പതികളുടെ മകളാണ് റിസ്‌വാന. ഭർത്താവ് ഡോ നബീൽ. കുറ്റിപ്പുറം മലബാർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയാണ്.

Comments are closed.