കെ എസ് ആർ ടി സി ബസ്സുകൾ കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്

മന്നലാംകുന്ന് : മന്നലാംകുന്ന് സെന്ററിൽ കെ എസ് ആർ ടി സി ബസ്സുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. ബസ്സ് സ്റ്റോപ്പിൽ നിർത്തിയ ബസ്സിന് പുറകിൽ മറ്റൊരുകെ എസ് ആർ ടി സി ബസ്സ് ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രി പത്തുമണിയോടെയാണ് അപകടം.

പരിക്കേറ്റവരെ അകലാട് വി കെയർ, നബവി, ഇടക്കഴിയൂർ ലൈഫ് കെയർ എന്നീ ആംബുലൻസുകളുടെ സഹായത്തോടെ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടോളംപേരെ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ പരിക്ക് സാരമുള്ളതാണ്. യാത്രക്കാരിയായ വയോധികയുടെ പല്ല് അപകടത്തിൽ നഷ്ടപ്പെട്ടു. മുതുവട്ടൂർ രാജാ ആശുപത്രിയിൽ അഞ്ചുപേരെ പ്രവേശിപ്പിച്ചു. ലയ (30) വേങ്ങര, ഗീതാ(55) കോഴിക്കോട്, സിന്ധു (50) കോഴിക്കോട്, സൗമനി(72)കോഴിക്കോട്, രാജൻ (60) കോഴിക്കോട്, രാnനാട്ടുകര, സുനൻ(52) തിരൂർ എന്നിവരെയാണ് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തലക്ക് പരിക്കേറ്റതിനെ തുടർന്ന് ആന്തരീക രക്തസ്രാവം സംഭവിച്ച കോഴിക്കോട് സ്വദേശി സൗമനിയെ അകലാട് വി കെയർ ആംബുലൻസിന്റെ സഹായത്തോടെ കോട്ടക്കൽ മിംസിലേക്ക് മാറ്റി.


Comments are closed.