ചാവക്കാട് എം ആർ സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികം ആഘോഷിച്ചു


ചാവക്കാട് : എം ആർ ആർ എം ഹയർസെക്കൻഡറി സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികാഘോഷവും നഴ്സറി കലോത്സവവും യാത്രയയപ്പും അവാർഡ് ദാനവും ആഘോഷിച്ചു. ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന അധ്യാപിക പേഴ്‌സി ജേക്കബ്, അനധ്യാപകൻ ഹരിദാസൻ എ എ എന്നിവർക്ക് യാത്രയയപ്പ് നൽകി.
ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം യു ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിക്കുകയും റിട്ടയർ ചെയ്തവർക്കുള്ള ഉപഹാരം സമർപ്പിക്കുകയും ചെയ്തു. എം ബി പ്രമീള (വാർഡ് കൗൺസിലർ) ഫോട്ടോ അനാച്ചാദനം ചെയ്തു.
വിശിഷ്ടാതിഥികളായി പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി, രാധാകൃഷ്ണൻ കാക്കശേരീ, വിപിൻ കെ. വേണുഗോപാൽ( എസ് എച്ച് ഒ, ചാവക്കാട്), സി. എച്ച്. റഷീദ് (ഒ. എസ്.എ രക്ഷാധികാരി) എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഇൻ ചാർജ് എംഡി ഷീബ ആമുഖ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി എം സന്ധ്യ റിപ്പോർട്ട് അവതരിപ്പിച്ചു.
പി ടി എ വൈസ് പ്രസിഡന്റ് പി വി നിഷാദ്, കെ എസ് സരിതകുമാരി, എം പി ടി എ പ്രസിഡന്റ് ഷൈബി വത്സൻ, ഒ എസ് എ പ്രസിഡന്റ് ഡോ പി വി മധു സൂദനൻ, സ്റ്റാഫ് സെക്രട്ടറി ജെ ലൗലി, സി എൽ മാത്യു, എൻ വി മധു, പി സുമ, സ്കൂൾ ലീഡർ ഗൗരി എ എസ് എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ പി സി ശ്രീജ നന്ദി പറഞ്ഞു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിക്കൊണ്ട് കലാസന്ധ്യയും ഉണ്ടായിരുന്നു.

Comments are closed.