mehandi new

സാന്ത്വന സ്പർശം – വർണ്ണാഭമായി പാലിയേറ്റീവ് ഡേ ആഘോഷം

fairy tale

ചാവക്കാട് : നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് ഡേ പരിപാടി ” സാന്ത്വന സ്പർശം വർണ്ണാഭമായി.
അസുഖ ബാധിതരായി നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിന്നവർ എല്ലാം മറന്ന് പുതു തലമുറക്കൊപ്പം കയ്യടിച്ചും ചുവടുകൾ വച്ചും ആട്ടവും പാട്ടുമായി ചേർന്നത് കൗതുക കാഴ്ചയായി. ജി.എഫ് യു.പി സ്ക്കൂൾ ചാപ്പറമ്പ് വച്ച് നടന്ന സാന്ത്യന സ്പർശം പരിപാടി വൈസ് ചെയർമാൻ കെ.കെ. മുബാറക് ഉദ്ഘാടനം ചെയ്തു.

Mss conference ad poster

സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാൻ പി. എസ്. അബ്ദുൾ റഷീദ് അദ്ധ്യക്ഷ്യത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പി. എ, കൗൺസലർമാരായ എം.ആർ. രാധാകൃഷ്ണൻ, കെ. വി സത്താർ, രഞ്ജിത് കെ. പി, സ്മൃതി മനോജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ പി കെ ശ്രീജ, ഡോ. ജോബിൻ രാജ്, ഹെൽത്ത് ഇൻസ്പെക്ടർ i വി അജയ് കുമാർ, പാലിയേറ്റീവ് നഴ്സ് സോനാ ബ്രൈറ്റ് എന്നിവർ സംസാരിച്ചു.

എം.ആർ.ആർ എം ഹയർ സെക്കൻഡറി സ്കൂൾ, മണത്തല ജി.എച്ച്.എസ്.എസ് എന്നിവടങ്ങളിലെ കുട്ടികൾ നാടൻ പാട്ടുകളും, ഏകാഭിനയും, സിനിമാ ഗാനങ്ങളും, മനോഹരമായ സംഘനൃത്തങ്ങളുമായി രോഗികൾക്കു വേണ്ടി അരങ്ങ് നിറഞ്ഞ് ആടിയപ്പോൾ രോഗികൾ അവശതകൾ മറന്ന് ഒപ്പം കൂടി.

നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സാന്ത്വന പരിചരണ രോഗികൾക്കായുള്ള സ്നേഹ സമ്മാനം വൈസ് ചെയർമാനും കലാ പ്രകടനങ്ങൾക്കായി വന്ന കുട്ടികളും ചേർന്ന് ഒരേ സമയം മുഴുവൻ രോഗികൾക്കും നൽകിയതും വേറിട്ട കാഴ്ചയായി. രോഗികൾക്കും അവരുടെ കൂടെ പരിചരിക്കുന്നവർക്കുമായി സ്നേഹ വിരുന്നും ഉണ്ടായിരുന്നു

planet fashion

Comments are closed.