mehandi new

പി എഫ് ഐ ഹർത്താൽ – നിരപരാധിയുടെ സ്വത്ത്‌ കണ്ടുകെട്ടിയതായി ആക്ഷേപം

fairy tale

ചാവക്കാട്: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി സ്വീകരിക്കാനുത്തരവിട്ടതിന്റെ പേരിൽ ജപ്തി നടത്തിയത് നിരപരാധിയുടെ സ്വത്ത്‌ വഹകളെന്നു ആക്ഷേപം. ഇന്നലെ ഉച്ചയോടെ ജപ്തി നടപടികൾക്ക് വിധേയനായ മരുതയൂർ വലിയകത്ത് മൂത്താട്ടിൽ അബ്ദുൾ ഖാദർ മകൻ അബ്ദുൾ ഹക്കീമിനു പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുന്നു. പോപ്പുലർ ഫ്രണ്ടിന്റെ പ്രാഥമിക അംഗത്വം പോലുമില്ലാത്ത വ്യക്തിയാണ് താനെന്ന് ഹക്കീം പറഞ്ഞു.

Mss conference ad poster

ഇന്നലെ ജുമുഅ നമസ്കാരത്തിനായി പള്ളിയിൽ പോകാൻ നിൽക്കുമ്പോഴാണ് റവന്യു ഉദ്യോഗസ്ഥർ വീട്ടിലെത്തിയതെന്നും അപ്പോഴാണ് ജപ്തി നടപടികളെകുറിച്ചും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ലിസ്റ്റിൽ ഉൾപ്പെട്ട വിവരവും അറിയുന്നതെന്നും ഹക്കീം പറഞ്ഞു. താൻ എസ് ഡി പി ഐ പ്രവർത്തകനാണെന്നു ഹക്കീം പറഞ്ഞു.
തഹസീൽദാർക്ക് പരാതി നൽകാൻ നിർദേശിച്ച റവന്യു ഉദ്യോഗസ്ഥർ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ജപ്തി നടപടികൾക്ക് വിധേയമാക്കിയാണ് മടങ്ങിയത്.

ഹൈക്കോടതി ഉത്തരവിനെതുടര്‍ന്നാണ് സര്‍ക്കാര്‍ റവന്യൂ റിക്കവറി നടപടിയുമായി ഇറങ്ങിയത്. സെപ്തംബറില്‍ നടന്ന ഹര്ത്താലില്‍ ആക്രമണം മൂലം നഷ്ടം നേരിട്ടതിനാണ് ജപ്തികള്‍. പൊതുഖജനാവിന് നഷ്ടം നേരിട്ടതിന് ജപ്തി നടത്തണമെന്നാണ് ഉത്തരവ്. 5.2 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍.ഐ.എ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താൽ.

സംസ്ഥാന വ്യാപകമായി നടന്ന ജപ്തി നടപടികളുടെ ഭാഗമായി ഇന്നലെ തൃശൂർ ജില്ലയിലെ ചാവക്കാടും കുന്നംകുളത്തും റവന്യു റിക്കവറി നടപടികളുണ്ടായിട്ടുണ്ട്.

planet fashion

Comments are closed.