mehandi new

പോപ്പുലർ ഫ്രണ്ട് ഹർത്താൽ – ചാവക്കാട് നാലും കുന്നംകുളം അഞ്ചും പേരുടെ സ്വത്ത് കണ്ടുകെട്ടി

fairy tale

ചാവക്കാട് : ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകണ്ടുകെട്ടലിന്റെ ഭാഗമായി ചാവക്കാട് താലൂക്കിൽ നാലു പേരുടെ സ്വത്തുവഹകൾ ജപ്തി ചെയ്തു.
ചാവക്കാട് താലൂക്കിൽ പാലയൂർ കരിപ്പായിൽ അബൂബക്കർ മകൻ ഫാമിസ് (ഗുരുവായൂർ വില്ലേജ്), ഗുരുവായൂർ പുത്തൻ പല്ലി പണിക്കവീട്ടിൽ ബഷീർ മകൻ ദിലീഫ് (ഇരിങ്ങപ്രം വില്ലേജ്), ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് മുഹമ്മദ് മകൻ അബ്ദുൾ ലത്തീഫ്( കടപ്പുറം വില്ലേജ്), മരുതയൂർ വലിയകത്ത് മൂത്താട്ടിൽ അബ്ദുൾ ഖാദർ മകൻ അബ്ദുൾ ഹക്കീം, (പാവറട്ടി വില്ലേജ്) എന്നിവരുടെ സ്വത്തുക്കളാണ് തഹസിൽ ദാറുടെ നേതൃത്വത്തിൽ ജപ്തി ചെയ്തത്.

Mss conference ad poster

കുന്നംകുളം താലൂക്കിലെ അഞ്ചുപേരുടെ 77.84 സെന്റ് സ്ഥലം ജപ്തിചെയ്തു. പഴുന്നാന കാരങ്ങൽ വീട്ടിൽ അസീസ്, പെരുമ്പിലാവ് അധീനയിൽ വീട്ടിൽ യഹിയ കോയ തങ്ങൾ, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലിൽ വീട്ടിൽ ഉസ്മാൻ, ഗുരുവായൂർ പുതുവീട്ടിൽ മുസ്തഫ, വടുതല ഉള്ളിശ്ശേരി പിലക്കൂട്ടയിൽ വീട്ടിൽ റഫീഖ് എന്നിവരുടെ സ്വത്താണ് കണ്ട് കെട്ടിയത്.
വയനാട്, കാസർകോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലും ജപ്തി നടപടികൾ നടന്നു.

ജില്ലാ അ‌ടിസ്ഥാനത്തിൽ നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച കോടതിക്ക് റിപ്പോർട്ട് നൽകണം എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശമനുസരിച്ചായിരിന്നു നടപടി. ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരിന്നു.

നഷ്ടപരിഹാരതുക കെട്ടിവെക്കുന്ന മുറക്ക് ഇവർക്ക് ജപ്തി നടപടികളിൽ നിന്നും മുക്തമാകാനാവും.

planet fashion

Comments are closed.